അഞ്ചേരി ബേബി വധം: പുനരന്വേഷണമല്ല തുടരന്വേഷണമാണെന്ന് സര്‍ക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഞ്ചേരി ബേബി വധം: പുനരന്വേഷണമല്ല തുടരന്വേഷണമാണെന്ന് സര്‍ക്കാര്‍
കൊച്ചി: എം എം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ കെ ജയചന്ദ്രന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

പുതിയ എഫ് ഐ ആര്‍ പ്രകാരം അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. രാജക്കാട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്‌ഐആര്‍ പ്രകാരം തുടരന്വേഷണമാണ് നടത്തുകയെന്നും ഡിജിപി അറിയിച്ചു. പുതിയ എഫ്‌ഐആറില്‍ ജയചന്ദ്രന്‍ എം.എല്‍.എ കേസില്‍ രണ്ടാം പ്രതിയാണ്.

ക്രിമിനല്‍ നടപടി ക്രമത്തില്‍ പുനരന്വേഷണമെന്ന വാക്കില്ലെന്നും ഇത് മാധ്യമ സൃഷ്ടിമാത്രമാണെന്നും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍ ഞായറാഴ്ച കൊല്ലത്ത് അഭിഭാഷകരുടെ സെമിനാറില്‍ അഭിപ്രായപ്പെട്ടിരുന്നു. പുനരന്വേഷണമല്ല തുടരന്വേഷണമാണ് നിയമത്തിലുള്ളതെന്നും രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ട് എത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും രാംകുമാര്‍ ചോദിച്ചിരുന്നു.

പുനരന്വേഷണമെന്നത് രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലേതാണ്. ഇത് അഭിഭാഷകര്‍ക്ക് ബാധകമല്ലെന്നും രാംകുമാര്‍ ചൂണ്ടികാണിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പോലീസിനെ തിരുത്തികൊണ്ട് കോടതിയില്‍ പുതിയ പ്രസ്താവന നടത്തിയത്.

Keywords:  Kochi, Kerala, Murder case, Investigation, Baby Anjeri, Government 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia