Dharna | അരിക്കൊമ്പനെ നാട്ടിലെത്തിക്കുന്നതിനായി മൃഗസ്നേഹികള്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അരിക്കൊമ്പന് വേണ്ടി കണ്ണൂരില്‍ പ്രതിഷേധവുമായി മൃഗസ്നേഹികളുടെ കൂട്ടായ്മ. ആവാസ വ്യവസ്ഥയില്‍ നിന്നും അരിക്കൊമ്പന്‍ നാട്ടിലിറങ്ങിയതിന് പിന്നില്‍ കുറ്റവാളി മനുഷ്യന്‍ തന്നെയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അരിക്കൊമ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൃഗസ്നേഹികളുടെ കൂട്ടായ്മ രംഗത്തെത്തിയത്.

Dharna | അരിക്കൊമ്പനെ നാട്ടിലെത്തിക്കുന്നതിനായി മൃഗസ്നേഹികള്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

അരിക്കൊമ്പനെ സ്വന്തം ജന്മസ്ഥലത്തേക്ക് തിരികെ എത്തിക്കണമെന്ന ആവശ്യമായി മൃഗസ്നേഹികളുടെ കൂട്ടായ്മ കലക്ടറേറ്റിനു മുന്നില്‍ പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി. മൃഗസംരക്ഷണ സംഘടനകളായ ആരോ, കേറിങ് ഹാന്‍ഡ്സ്, കാലികറ്റ് ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് എന്‍കറേജസ്, മാര്‍ക് കണ്ണൂര്‍ പോഷക സംഘടനകളുടെ പ്രവര്‍ത്തകരാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധവുമായി എത്തിയത്.

പരിസ്ഥിതി പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍, അഡ്വ. ദീപ രാമചന്ദ്രന്‍, സലൂഷ പനക്കല്‍, പ്രവീണ്‍ നാരായണന്‍, ഡോക്ടര്‍ സുഷമ പ്രഭു എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Animal lovers staged dharna at Collectorate to bring Arikompan to birth place, Kannur, News, Arikompan, Dharna, Collectorate, Protest, Animal Protection, Environment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia