Anil Antony | ഏപ്രില്‍ 25ന് കൊച്ചിയില്‍ അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും; സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒരുലക്ഷം പേര്‍

 


തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഏപ്രില്‍ 25ന് കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദത്തിലാണ് മോദിക്കൊപ്പം അനില്‍ ആന്റണിയും വേദി പങ്കിടുന്നത്.

അനിലിനും ബിജെപി വേദിയൊരുക്കിയിട്ടുണ്ട്. 'യുവം' എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രികറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും. വ്യാഴാഴ്ചയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഡെല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി പാര്‍ടി അംഗത്വം സ്വീകരിച്ചത്.

Anil Antony | ഏപ്രില്‍ 25ന് കൊച്ചിയില്‍ അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും; സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒരുലക്ഷം പേര്‍

കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെയും നേരില്‍ കണ്ട് സംസാരിച്ചു. പിന്നാലെ മകന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് പറഞ്ഞ് എകെ ആന്റണി രംഗത്തെത്തിയിരുന്നു. ഇതാദ്യമായാണ് മകന്റെ കാര്യത്തില്‍ ആന്റണി നേരിട്ട് പ്രതികരണം നടത്തുന്നത്.

മീഡിയ കണ്‍വീനറും എഐസിസി മസൂഹ മാധ്യമ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് കോണ്‍ഗ്രസുമായി തെറ്റിയ. തുടര്‍ന്ന് പദവികളെല്ലാം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. അനിലിന്റെ നിലപാടുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

Keywords:  Anil Antony will join Modi's Programme at Kochi, Thiruvananthapuram, News, V.Muraleedaran, K Surendran, BJP, Prime Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia