Anil Antony | വല്ലവരുടേയും ചിത്രം പുറത്തുവിട്ടതിന് താനെന്ത് വേണം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി അനില്‍ ആന്റണി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (KVARTHA) തനിക്കെതിരെയുള്ള തെളിവുകള്‍ എന്നവകാശപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ ടിജി നന്ദകുമാര്‍ രേഖകള്‍ പുറത്തുവിട്ടതിനെതിരെ പ്രതികരണവുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി. ആരോപണങ്ങള്‍ നിഷേധിച്ച അനില്‍ ആന്റണി തിരഞ്ഞെടുപ്പിനുശേഷം നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും വ്യക്തമാക്കി. പ്രതികരണത്തിനിടെ മാധ്യമങ്ങള്‍ക്കെതിരെ അനില്‍ ആന്റണി ക്ഷുഭിതനാകുകയും ചെയ്തു.

2016-ല്‍ നന്ദകുമാര്‍ തന്നെ ഒരു കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായും അതിന് സാക്ഷിയുണ്ടെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു. വല്ലവരുടേയും ചിത്രം പുറത്തുവട്ടതിന് താനെന്ത് വേണമെന്നും അനില്‍ മാധ്യമങ്ങളോട് ചോദിച്ചു.

Anil Antony | വല്ലവരുടേയും ചിത്രം പുറത്തുവിട്ടതിന് താനെന്ത് വേണം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി അനില്‍ ആന്റണി
 
കേരളചരിത്രത്തില്‍ ആദ്യമായി ഒരു ഓര്‍ഗനൈസ്ഡ് ചര്‍ച് ഭാരതീയ ജനതാപാര്‍ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചതായും അനില്‍ ആന്റണി പറഞ്ഞു. വേണമെങ്കില്‍ ഭാരതീയ ജനതാപാര്‍ടിയുടെ ദേശീയവക്താവ് കൂടിയായ താനും കുറേ രേഖകള്‍ പങ്കുവെക്കാമെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.

Keywords: Anil Antony responds to allegations by Nandakumar, Pathanamthitta, News, Anil Antony, Allegation, Nandakumar, Politics, Press Meet, Criticism, Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia