Criticism | പാലക്കാട്ടെ വിഷയം സന്ദീപ് വാര്യരല്ല; മറ്റ് രണ്ട് മുന്നണികള്‍ വെച്ച് നോക്കുമ്പോള്‍ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഒന്നുമല്ലെന്ന് അനില്‍ ആന്റണി

 
Anil Antony Dismisses BJP's Internal Conflicts as Non-Issue in Palakkad Election
Anil Antony Dismisses BJP's Internal Conflicts as Non-Issue in Palakkad Election

Photo Credit: Facebook / Anil Antony

● ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രം
● സന്ദീപിനെതിരെ അച്ചടക്ക ലംഘനത്തേക്കുറിച്ച് പറയുന്നില്ല
● അച്ചടക്ക നടപടിയുണ്ടാവുമോയെന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വം 
● മുതിര്‍ന്ന നേതാക്കള്‍ അനുനയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്

പാലക്കാട്: (KVARTHA) ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്നത് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയമല്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. 

ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അച്ചടക്ക ലംഘനത്തേക്കുറിച്ച് പറയുന്നില്ല. 
പത്തുവയസുമുതല്‍ സംഘപ്രവര്‍ത്തകനാണ് സന്ദീപ് വാര്യര്‍. ദേശീയതയില്‍ ഊന്നിനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി, അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിഷമങ്ങളുണ്ടായിരിക്കാം. എന്നാല്‍ മുതിര്‍ന്ന പല നേതാക്കളും സന്ദീപുമായി സംസാരിച്ചുവരികയാണെന്നും അനില്‍ ആന്റണി പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഏത് സ്ഥാനാര്‍ത്ഥിയായാലും പ്രധാനമന്ത്രിയടക്കമുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 

കല്‍പ്പാത്തി രഥോത്സവം കാരണം തിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്ക് നീട്ടിയതിനാല്‍ സന്ദീപ് വാര്യര്‍ അതിനുമുന്‍പ് തന്നെ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനില്‍ ആന്റണി പ്രതികരിച്ചു. മറ്റ് രണ്ട് മുന്നണികള്‍ വെച്ചു നോക്കുമ്പോള്‍ സന്ദീപ് വാര്യര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഒരു വിഷയമേയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും സാധിച്ചില്ല. അവരുടെ സ്ഥാനാര്‍ത്ഥി സരിന്‍ മൂന്നാഴ്ച മുന്‍പുവരെ വലിയ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും അനില്‍ ആന്റണി പരിഹസിച്ചു. 

അനില്‍ ആന്റണിയുടെ വാക്കുകള്‍: 

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായതില്‍ പലവട്ടം എംപിയും എംഎല്‍എയുമൊക്കെയായ ഒരുപാട് സീനിയര്‍ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. അതൊക്കെ വെച്ചുനോക്കുമ്പോള്‍ ബിജെപിയിലുള്ള പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളേയല്ല. അച്ചടക്ക ലംഘനത്തേക്കുറിച്ച് പറയുന്നില്ല. 

ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഏത് സ്ഥാനാര്‍ത്ഥിയായാലും പ്രധാനമന്ത്രിയടക്കമുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 

പാലക്കാടുള്ള എല്ലാ പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങണം. സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാവുമോയെന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. സന്ദീപ് വാര്യരല്ല ഇവിടുത്തെ വിഷയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെപ്പോലെ ഒരാള്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിപിഎം കോണ്‍ഗ്രസിന് വോട്ടുമറിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് നഷ്ടമുണ്ടായത് പാലക്കാട്ടെ ജനങ്ങള്‍ക്കാണ്. അതു മാറ്റാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു.

#AnilAntony #PalakkadElection #BJP #KeralaPolitics #SandeepWarrier #Election2024

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia