Anil Antony | മിത്ത് വിവാദത്തിലൂടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ സ്പീകര്‍ അവഹേളിച്ചെന്ന് ബിജെപി ദേശീയ സെക്രടറി അനില്‍ ആന്റണി

 


കോട്ടയം: (www.kvartha.com) മിത്ത് വിവാദത്തിലൂടെ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ സ്പീകര്‍ എഎന്‍ ശംസീര്‍ അവഹേളിച്ചെന്ന് ബിജെപി ദേശീയ സെക്രടറി അനില്‍ ആന്റണി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകള്‍ ചര്‍ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനില്‍ ആന്റണിയുടെ വാക്കുകള്‍:


ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ശ്രീ ശംസീര്‍ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ അവഹേളിച്ചു. അതുകഴിഞ്ഞ് ഇതേക്കുറിച്ച് സിപിഎം സംസ്ഥാന സെക്രടറിയോട് ചോദിച്ചപ്പോള്‍, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്ക്കുകയാണ് ചെയ്തത്. ആരെയും പ്രീണിപ്പിക്കാന്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാന്‍ അനുവദിക്കില്ല- എന്നും അനില്‍ ആന്റണി വ്യക്തമാക്കി.

കേരളത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങള്‍ പ്രവര്‍ത്തികമാക്കാനാകുമെന്ന പ്രതീക്ഷയും അനില്‍ ആന്റണി പങ്കുവച്ചു. ഇവിടെയും ബിജെപി വലിയ പാര്‍ടിയായി സര്‍കാരുണ്ടാക്കും. കേരളം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിനായി ബിജെപി അധികാരത്തിലെത്തണം.

Anil Antony | മിത്ത് വിവാദത്തിലൂടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ സ്പീകര്‍ അവഹേളിച്ചെന്ന് ബിജെപി ദേശീയ സെക്രടറി അനില്‍ ആന്റണി

കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും പല രീതിയില്‍ നിരവധി വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ ഉള്‍പെടെയുള്ളവരെ തെറ്റിധരിപ്പിച്ചു. എന്നാലിന്ന് എന്താണ് ബിജെപിയെന്ന് തിരിച്ചറിഞ്ഞ് എല്ലാ വിഭാഗങ്ങളും പാര്‍ടിയോട് അടുക്കുന്നുണ്ടെന്നും അനില്‍ വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനിറങ്ങുമെന്നും അനില്‍ പറഞ്ഞു.

Keywords:  Anil Antony against Speaker AN Shamseer, Kottayam, News, Anil Antony, Politics, AN Shamseer, Myth Controversy, Puthuppally By-Election, UDF, LDF, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia