Anavoor Nagappan | തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചുവെന്ന് പറയുന്ന കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍; വ്യാജമെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല; ആണെങ്കില്‍ കേസ് കൊടുക്കുമെന്നും വിശദീകരണം
Nov 5, 2022, 12:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചുവെന്ന് പറയുന്ന കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മേയറുടെ അഭിപ്രായം അറിഞ്ഞതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല. കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും വ്യാജമെങ്കില്‍ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആനാവൂര്‍ നാഗപ്പന്റെ വാക്കുകള്‍:
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് കത്ത് കണ്ടത്. മേയറുമായി സംസാരിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. ലെറ്റര്‍ പാഡ് ഒറിജിനല്‍ ആണോയെന്ന് അറിയില്ല. മേയറുമായി ഇതുവരെ സംസാരിക്കാനായില്ല. മേയറാണ് ഇതേക്കുറിച്ച് പറയേണ്ടത്. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല.
സംഭവം വിവാദമായതോടെ താന്‍ കത്ത് അയച്ചിട്ടില്ലെന്ന് ആര്യാ രാജേന്ദ്രന്റെ പ്രതികരിച്ചിരുന്നു. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍കാലിക തസ്തികകളിലേക്കു പാര്‍ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് അയച്ച മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തുവന്നിരുന്നു.
'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.
Keywords: Anavoor Nagappan About Mayor Arya Rajendran's Letter Issues, Thiruvananthapuram, News, Politics, Controversy, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

