ടിപി വധകേസിലെ അഞ്ചാം പ്രതിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് എ എന്‍ ഷംസീര്‍
Jul 6, 2017, 19:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 06.07.2017) ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസകളുമായി സി പി എം എം എല്‍ എ അഡ്വ: എ എന്‍ ഷംസീര്‍. വിവാഹത്തലേന്ന് ബുധനാഴ്ച രാത്രി ചൊക്ലി രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുള്ള ഷാഫിയുടെ വീട്ടെലത്തിയാണ് ഷംസീര്‍ വിവാഹ ആശംസകള്‍ നേര്‍ന്നത്.
ഷംസീർ വീട്ടിലെത്തി ആശംസകൾ നേരുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നാണ് കേസിന്റെ തുടക്കം മുതല്‍ സി പി എം അവകാശപ്പെടുന്നത്. കൊയിലാണ്ടി സ്വദേശിനിയെയാണ് മുഹമ്മദ് ഷാഫി ജീവിത സഖിയാക്കുന്നത്. ആറ് വർഷമായുള്ള നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്.
ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതിയുമായി തനിക്ക് ബന്ധമുണ്ടെന്നാരോപിച്ചതിന്റെ പേരില്‍ കെ കെ രമയുള്‍പ്പടെയുള്ള ആര്‍ എം പി നേതാക്കള്‍ക്കെതിരെ ഷംസീര്‍ മാനനഷ്ടകേസ് നല്‍കിയിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തിരുന്നു. 2012 മേയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.
ഒളിവിൽപോയ ഷാഫിയെയും സംഘത്തിനെയും ജൂൺ 19ന് മുടക്കോഴിമലയിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്തു. ആറു വർഷമായി ജയിലിൽ കഴിയുന്ന ഷാഫി പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കല്യാണത്തിനായി പരോൾ അനുവദിക്കുകയായിരുന്നു.
Summary: CPM MLA AN Shamseer on Thursday visited the house of Muhammad Shafi, who is an accused in the murder of RMP leader TP Chandrasekharan, to convey his good wishes on his marriage.

Keywords: Kerala, T.P Chandrasekhar Murder Case, Accused, Imprisonment, Marriage, MLA, CPM, House, News, Politics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.