P Jayarajan | സ്പീകര്‍ എഎന്‍ ശംസീറിനുനേരെ കയ്യോങ്ങുന്ന യുവമോര്‍ചക്കാരന്റെ സ്ഥാനം മോര്‍ചറിയിലെന്ന് പി ജയരാജന്‍
Jul 27, 2023, 13:18 IST
തലശ്ശേരി: (www.kvartha.com) നിയമസഭാ സ്പീകര്‍ എഎന്‍ ശംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ചക്കാരന്റെ സ്ഥാനം മോര്‍ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ശംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്ന് പറഞ്ഞ ജയരാജന്‍ അദ്ദേഹത്തിനെതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ശംസീറിന്റെ എംഎല്‍എ കാംപ് ഓഫിസിലേക്ക് യുവമോര്‍ച നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു ജയരാജന്‍. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് ജയരാജന്‍ യുവമോര്‍ചയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ശംസീറിനെ തെരുവില്‍ നേരിടുമെന്നും കോളജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ശംസീറിനെന്നും എന്നാല്‍ എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ശംസീറിന്റെ എംഎല്‍എ കാംപ് ഓഫിസിലേക്ക് യുവമോര്‍ച നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു ജയരാജന്‍. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് ജയരാജന്‍ യുവമോര്‍ചയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
Keywords: AN Shamseer issues; P Jayarajan against Yuva Morcha, Kannur, News, Politics, CPM, Yuva Morcha, Warning, Controversy, Trending,
Mortuary, Kerala.
Mortuary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.