Speaker | കേരള നിയമസഭയുടെ പുതിയ സ്പീകറായി എ എന്‍ ശംസീറിനെ തെരഞ്ഞെടുത്തു; ലഭിച്ചത് 96 വോട്, അന്‍വര്‍ സാദത്തിന് 40
Sep 12, 2022, 11:31 IST
തിരുവനന്തപുരം: (www.kvartha.com) കേരള നിയമസഭയുടെ പുതിയ സ്പീകറായി എല്‍ഡിഎഫിലെ എ എന്‍ ശംസീറിനെ തിരഞ്ഞെടുത്തു. ഡെപ്യൂടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോടെടുപ്പ് നടപടികള്‍.
നിയമസഭയില്‍ തിങ്കളാഴ്ച രാവിലെ നടന്ന വോടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ശംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ശംസീറിന് 96 വോടും അന്‍വര്‍ സാദത്തിന് 40 വോടും ലഭിച്ചു.
എം ബി രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീകറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ചയായി രണ്ടുതവണ എം എല്‍ എ യായ എ എന്‍ ശംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീകറാണ്.
വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ ശംസീറിന് താന്‍ അഞ്ചുതവണ എം എല്‍ എ യായ തലശ്ശേരി മണ്ഡലം കോടിയേരി ബാലകൃഷ്ണന്‍ കൈമാറുകയായിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോടിന്റെ ഭൂരിപക്ഷത്തിനാണ് ശംസീര്‍ എം എല്‍ എ യായത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു.
എസ് എഫ് ഐ സംസ്ഥാന സെക്രടറി, അഖിലേന്‍ഡ്യാ ജോയന്റ് സെക്രടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.
പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് എല്‍ എല്‍ ബിയും എല്‍ എല്‍ എമും പൂര്‍ത്തിയാക്കി. പ്രൊഫഷനല്‍ കോളജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരെ നടന്ന സമരത്തെ തുടര്‍ന്ന് 94 ദിവസം റിമാന്‍ഡിലായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍കിങ് ചെയര്‍മാനാണ്.
കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി എം സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.
Keywords: AN Shamseer elected as Kerala Assembly Speaker, Thiruvananthapuram, News, Politics, LDF, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.