Amoebic Encephalitis | അമീബിക് മസ്തിഷ്‌ക്ക ജ്വരം: ആരോഗ്യ വകുപ്പിന്റെ ജലസാമ്പിള്‍ പരിശോധന ഫലം വൈകുന്നതില്‍ ജനങ്ങളില്‍ ആശങ്ക


തളിപ്പറമ്പ്: (KVARTHA) അമീബിക് മസ്തിഷ്‌ക്ക ജ്വരം (Amoebic Encephalitis) ബാധിച്ച മൂന്നര വയസുകാരന്‍ (Child) ഗുരുതരാവസ്ഥയില്‍ (Critical Condition) വെന്റിലേറ്ററില്‍ (Ventilator) ചികിത്സയിലായ (Treatment) സംഭവത്തില്‍ പരിശോധനയ്ക്കായി അയച്ച ജലസാമ്പിളുകളുടെ (Water Sample) പരിശോധന ഫലം (Test Report) വൈകുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
രോഗബാധിതനായ കുട്ടിയും കുടുംബവും കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ സംശയം. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് അവര്‍ കരുതുന്നത്.
ഈ സംശയത്തെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിന്റെ ഉറവിടമായ കാരക്കുണ്ട് പാറക്കുളം, കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഈ സാമ്പിളുകള്‍ പരിശോധിക്കുന്നത് പോണ്ടിച്ചേരിയിലെ വിനായക മിഷന്‍ മെഡികല്‍ കോളജിലാണ്.
കുട്ടിയും കുടുംബവും കാരക്കുണ്ടില്‍ സന്ദര്‍ശനം നടത്തിയ ദിവസത്തിലും അതിന് മുന്‍പും ശേഷവും ഇവിടെ സന്ദര്‍ശനം നടത്തിയവരും കുളിച്ചവരുമാണ് ഇപ്പോള്‍ ആശങ്കയില്‍.പരിശോധന ഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യൂത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെവി. സുരാഗ് ആവശ്യപ്പെട്ടു.മാരക രോഗമായ അമീബിക് മസ്തിഷ്‌ക്ക ജ്വരത്തിന്റെ ഉറവിടം കണ്ടെത്താനുള്ള സാമ്പിള്‍ പരിശോധന വൈകുന്നതില്‍ പ്രദേശവാസികളും വിനോദ സഞ്ചാരികളും വളരെ ആശങ്കയിലാണ്.