ചമ്പക്കരയില്‍ അമോണിയ ചോര്‍ന്നു; 200 വീട്ടുകാരെ ഒഴിപ്പിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 21.05.2016) അമ്പലമുകള്‍ ഫാക്ടിലേക്ക് കനാല്‍ മാര്‍ഗം ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ടാങ്കില്‍ ചോര്‍ച്ച. അപകട സാധ്യതയെത്തുടര്‍ന്ന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള 200 വീട്ടുകാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറോടെ ചമ്പക്കര ഉദയറോഡിനു സമീപത്തെ കനാലിലൂടെ ബാര്‍ജ് കടന്നുപോകുന്നതിനിടെയാണു ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.

ചമ്പക്കര പാലത്തിനു കീഴിലൂടെ ബാര്‍ജ് കടന്നുപോയപ്പോള്‍ പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും അമോണിയയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. അമോണിയ ചോര്‍ന്നത് ഇതിനകം ബാര്‍ജിലുള്ളവരും അറിഞ്ഞിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജനവാസം കുറഞ്ഞ എരൂര്‍ ഷാരിയമ്പലത്തിനു സമീപത്തേക്ക് ബാര്‍ജ് നീക്കി. നാട്ടുകാര്‍ മരട് പൊലീസില്‍ വിവരമറിയിക്കുകയും നഗരത്തില്‍നിന്ന് അഗ്‌നിശമനസേന എത്തുകയും ചെയ്തു.

അഗ്‌നിശമനസേന കനാലില്‍നിന്നുതന്നെ വെള്ളമെടുത്ത് പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നു. ഫാക്ടിലെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. ആശങ്ക കണക്കിലെടുത്തു ചിലര്‍ സ്വയം വീടൊഴിയുകയും ചെയ്തു. തിരുവനന്തപുരത്തായിരുന്ന തൃപ്പൂണിത്തുറ നിയുക്ത എംഎല്‍എ എം.സ്വരാജ് ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യവുമായി ഫോണില്‍ സംസാരിച്ചു. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എംഎല്‍എയും കലക്ടറും രാത്രി പൊലീസ്, റവന്യു ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.


ടാങ്കിന്റെ ചോര്‍ച്ചയടയ്ക്കല്‍ അസാധ്യമെന്നു ബോധ്യപ്പെട്ടതോടെ അമോണിയ വാതകം നേര്‍പ്പിച്ച് വീര്യം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അഗ്‌നിശമനസേന നടത്തിയത്. എന്നാല്‍, കാറ്റിന്റെ ഗതി മാറുന്നതിനനുസരിച്ച് വിവിധ ദിക്കുകളിലേക്കു രൂക്ഷ ഗന്ധം വ്യാപിച്ചു.

പലര്‍ക്കും തലകറക്കവും ഛര്‍ദിയും അസ്വസ്ഥതകളുമുണ്ടായി. ചികില്‍സ ആവശ്യമായ ഇരുപതോളം പേരെ ജനറല്‍ ആശുപത്രികളിലേക്കും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.
ചമ്പക്കരയില്‍ അമോണിയ ചോര്‍ന്നു;  200 വീട്ടുകാരെ ഒഴിപ്പിച്ചു

Keywords: Kochi, Ernakulam, Kerala, House, Police, Ammonia, Chembarikka. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia