Criticism | അമ്മ ഭരണസമിതി രാജിവെച്ചത് അർഥവത്തായ തീരുമാനമെന്ന് ഷാജി എൻ കരുൺ
'നയരൂപീകരണ സമിതിയിൽ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും'
കണ്ണൂർ: (KVARTHA) താരസംഘടനയായ അമ്മയിലെ കൂട്ട രാജിയിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവന്നു.
വിവാദങ്ങൾക്കിടെ അമ്മ ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമാണെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.
കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അമ്മയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹൻലാലിൻ്റെ തീരുമാനം നല്ല മനസ്സോടെയാണ്. നയരൂപീകരണ സമിതിയിൽ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും.
സർക്കാരിൻ്റെ നിർദേശത്തിനായി കാത്തുനിൽക്കുകയാണ്. സ്വയം മാറിനിൽക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
#AMMA #MalayalamCinema #Mohanlal #Mukesh #ShajiNKarun #FilmIndustry