Kerala Visit | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു; മറ്റൊരു ദിവസം കേരളത്തിലെത്തുമെന്ന് ബിജെപി നേതൃത്വം

 


 

തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു. മറ്റൊരു ദിവസം കേരളത്തിലെത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അഞ്ചാം തീയതി അമിത് ഷാ തൃശൂരില്‍ എത്തുമെന്നായിരുന്നു അറിയിപ്പ്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷാ ആണ്. അതിന്റെ ഭാഗമായി അദ്ദേഹം തിരക്കിലാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ആ ഒരു കാരണം കൊണ്ടാണ് അഞ്ചാം തീയതി തൃശൂരില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്.

Kerala Visit |  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു; മറ്റൊരു ദിവസം കേരളത്തിലെത്തുമെന്ന് ബിജെപി നേതൃത്വം


കേരളം പിടിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിക്കുവേണ്ടി സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുന്‍പേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തൃശൂരില്‍ ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നാണ് സൂചന.

കഴിഞ്ഞ രണ്ടു വര്‍ഷമായി മണ്ഡലത്തില്‍ സുരേഷ് ഗോപി പാര്‍ടി സഹായത്തോടെയും അല്ലാതെയും ഉണ്ടാക്കിയ ബന്ധങ്ങള്‍ ചെറുതല്ല. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇപ്പോഴേ ബിജെപിയുടെ പടയൊരുക്കം തൃശൂരില്‍ ആരംഭിക്കാനായാണ് അമിത് ഷായുടെ വരവെന്നായിരുന്നു റിപോര്‍ടുകള്‍.

Keywords:  News,Kerala,State,Thiruvananthapuram,BJP,Politics,party,K Surendran,By-election, Amit Shah will not visit Thrissur on the 5th, a new date will be announced later, says K Surendran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia