Amit Shah | കേരളത്തിലും താമര വിരിയുന്ന ദിനങ്ങള്‍ വിദൂരമല്ല; രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതി, എന്നാല്‍ ഈ സംസ്ഥാനത്ത് ബലിദാനം ചെയ്യാനുള്ള ധൈര്യം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Sep 3, 2022, 19:18 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തിലും താമര വിരിയുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം കഴക്കൂട്ടത്ത് പട്ടികജാതി മോര്‍ച സംഘടിപ്പിച്ച 'പട്ടികജാതി സംഗമം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതിയെന്ന് പറഞ്ഞ അമിത് ഷാ എന്നാല്‍ കേരളത്തില്‍ ബലിദാനം ചെയ്യാനുള്ള ധൈര്യം കൂടി വേണമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി. കമ്യൂണിസത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഭാവിയുള്ള പാര്‍ടി ബിജെപി മാത്രമാണ്. അതു ഓര്‍ത്തു വേണം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനെന്നും ഷാ പ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി സര്‍കാര്‍ പാവപ്പെട്ടവരുടെയും ദളിതരുടെയും സര്‍കാരാണെന്ന് അധികാരമേറ്റപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോടിക്കണക്കിനു ദളിത് വിഭാഗക്കാര്‍ക്ക് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍കാര്‍ നടപ്പിലാക്കി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഇത്രയും പരിഗണന ലഭിച്ചിട്ടില്ല. മന്ത്രിസഭയിലടക്കം നിരവധി പട്ടിക വിഭാഗക്കാരെ നരേന്ദ്ര മോദി ഉള്‍പെടുത്തിയെന്നും ഷാ അവകാശപ്പെട്ടു.
ബിജെപി സര്‍കാരാണ് പട്ടികജാതിക്കാരനായ റാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത്. രണ്ടാമത് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ വികസനം നടക്കില്ലെന്ന് നരേന്ദ്ര മോദി വിശ്വസിക്കുന്നതായി അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസും കമ്യൂണിസ്റ്റും അധികാരത്തിലിരുന്നപ്പോള്‍ പട്ടിക ജാതിക്കാരെ വോടിനായി ഉപയോഗിച്ചു. പട്ടികജാതിക്കാര്‍ക്കായി അവര്‍ എന്തു ചെയ്തു എന്നു വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ ഭരണം മാറിയപ്പോഴാണ് അംബേദ്കറിനു ഭാരതരത്‌നം നല്‍കിയത്. 10 കോടി ജനങ്ങള്‍ക്ക് മുദ്ര ലോണ്‍ കോടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കൂടുതലും മാറ്റി വച്ചത് പട്ടികജാതിക്കാര്‍ക്കാണ്.
മോദി സര്‍കാര്‍ രാഷ്ട്രത്തെ സുരക്ഷിതമാക്കി. മോദി സര്‍കാരാണ് സര്‍ജികല്‍ സ്‌ട്രൈക് നടത്തി പാകിസ്താനു മറുപടി നല്‍കിയത്. ആത്മനിര്‍ഭര്‍ ഭാരതത്തിലൂടെ ഉല്‍പാദന രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് രാജ്യത്തെ നയിക്കുകയാണ്. മോദിയുടെ ജൈത്രയാത്രയില്‍ കേരളവും ഭാഗമാകണമെന്നും അമിത് ഷാ പറഞ്ഞു.
Keywords: Amit Shah in Thiruvananthapuram for Southern Zonal meet, Thiruvananthapuram, News, Politics, BJP, Congress, CPM, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.