കൊച്ചി : (www.kvartha.com 30.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ അസാം സ്വദേശിയുടെ ദൃശ്യം പുറത്തായി. പ്രതി അമീറുല്‍ ഇസ്‌ലാമി(23) ന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയായതോടെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് അമീറുലിനെ മുഖം മൂടിയില്ലാതെ പോലീസ് എത്തിച്ചത്.
ആലുവ പോലീസ് ക്ലബില്‍നിന്നും അമീറിനെ മുഖം മറയ്ക്കാതെയാണ് കോടതിയിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് 4.30 മണിവരെയാണ് അമീറിന്റെ പോലീസ് കസ്റ്റഡി കാലാവധി. കോടതിയില്‍ ഹാജരാക്കുമ്പോഴും അമീറിന്റെ മുഖം മറയ്ക്കില്ല. അതേസമയം പോലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രങ്ങളുമായി പ്രതിയുടെ രൂപത്തിന് ബന്ധമില്ല.

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അമീറുലിനെ ഹാജരാക്കുന്നത്. 10 ദിവസത്തെ കസ്റ്റഡിയിലാണ് അമീറിനെ കോടതി വിട്ടത്. ഇതാദ്യമായാണ് അമീറിനെ മുഖം മൂടിയില്ലാതെ പോലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്നത്.
ജിഷയുടെ പെരുന്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടു പോയപ്പോഴും അമീറിനെ മുഖംമൂടി അണിയിച്ചിരുന്നു.
കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് അമീറിന്റെ മുഖം മൂടി നീക്കിയത്. തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും മറ്റും പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും എന്തിനാണ് പ്രതിയുടെ മുഖം മൂടുന്നതെന്ന് കോടതി നേരത്തെ പോലീസിനോട് ചോദിച്ചിരുന്നു. മുഖം മൂടുന്നത് ശരിയല്ലെന്നും ഇനിയും ഇതനുവദിക്കാന്‍ കഴിയില്ലെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
നേരത്തെ, അമീറിന്റെ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് പോലീസ് മാധ്യമങ്ങളോടും നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിജിപി നേരിട്ടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം, ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും ചെരുപ്പും പോലീസ് തിരികെവാങ്ങി.

കുറുപ്പുംപടി കോടതിയില്‍ നിന്നാണ് തൊണ്ടിമുതല്‍ തിരിച്ചുവാങ്ങിയത്. ഇവ കേസില്‍ പ്രതിയായ അമീറുല്‍ ഇസ്‌ലാമിനെ കാണിച്ച് ഉറപ്പുവരുത്തുകയാണ് പോലീസിന്റെ ശ്രമം. വ്യാഴാഴ്ച രാവിലെ കുറുപ്പംപടി സിഐ കോടതിയിലെത്തി അപേക്ഷ നല്‍കുകയായിരുന്നു.
Also Read:
മെഡിക്കല്‍ കോളജുകളുടെ അനുമതി റദ്ദാക്കല്‍: എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ള 6 എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു
Keywords: Amirul Islam, Face, cover removed, Kochi, Court, Police, Aluva, Custody, Photo, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.