വീട്ടില്‍ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
Jan 31, 2022, 19:50 IST
തിരുവനന്തപുരം: (www.kvartha.com 31.01.2022) വീട്ടില്‍ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തിരുവനന്തപുരം വഴയില കൈരളി നഗറില്‍ ജിയ (21) ആണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി എമര്‍ജെന്‍സി മെഡികല്‍ ടെക്നിഷ്യന്‍ പ്രശാന്ത് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ തന്നെ പൈലറ്റ് ലിപു അമ്മയെയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജിയ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടനെ ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനനത്തില്‍ ഫോര്‍ട് താലൂക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് ലിപു എഫ്, എമര്‍ജെന്‍സി മെഡികല്‍ ടെക്നിഷ്യന്‍ പ്രശാന്ത് എസ് എന്നിവര്‍ സ്ഥലത്തെത്തി.
പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി എമര്‍ജെന്‍സി മെഡികല്‍ ടെക്നിഷ്യന്‍ പ്രശാന്ത് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ തന്നെ പൈലറ്റ് ലിപു അമ്മയെയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: Ambulance staff come to the rescue of mother who gave birth to baby in home, Thiruvananthapuram, Child, News, Ambulance, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.