ലോക് ഡൗണിനിടയില്‍ വീട്ടില്‍ ചാരായം വാറ്റുകയായിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും അറസ്റ്റില്‍; ഒരാള്‍ രക്ഷപ്പെട്ടു; സൂക്ഷിച്ചിരുന്നത് കേടായ മൊബൈല്‍ മോര്‍ചറിയിലും കലങ്ങളിലും വീപയിലും

 


അടൂര്‍: (www.kvartha.com 16.05.2021) ലോക് ഡൗണിനിടയില്‍ വീട്ടില്‍ ചാരായം വാറ്റുകയായിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കേടായ മൊബൈല്‍ മോര്‍ച്ചറിയിലും കലങ്ങളിലും വീപ്പയിലുമായി കലക്കി സൂക്ഷിച്ചിരുന്ന 170 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി.

ലോക് ഡൗണിനിടയില്‍ വീട്ടില്‍ ചാരായം വാറ്റുകയായിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും അറസ്റ്റില്‍; ഒരാള്‍ രക്ഷപ്പെട്ടു; സൂക്ഷിച്ചിരുന്നത് കേടായ മൊബൈല്‍ മോര്‍ചറിയിലും കലങ്ങളിലും വീപയിലും

കണ്ണങ്കോട് കൊണ്ടങ്ങാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ അബ്ദുര്‍ റസാഖ് (33), സഹായി തമിഴ്‌നാട് സ്വദേശി അനീസ് (46) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുര്‍ റസാഖ് അടൂരിലുള്ള സ്വകാര്യ ലാബിന്റെ ആംബുലന്‍സ് ഡ്രൈവറാണ്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ മോര്‍ചറിയിലാണ് കോട കലക്കിയിട്ടിരുന്നത്. ഇതു കൂടാതെ കലങ്ങളിലും കോട സൂക്ഷിച്ചിരുന്നു.

ചാരായം നിര്‍മിക്കുന്നതിനായി രണ്ട് പാചകവാതക സിലിണ്ടറുകളും ഉപയോഗിച്ചിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ബാറുകളും വിദേശ മദ്യഷോപ്പും അടച്ചതിനെ തുടര്‍ന്നാണ് ചാരായ ഇവര്‍ നിര്‍മാണം സജീവമാക്കിയത്. ഇതിനു പരിചയമുള്ള തമിഴ്‌നാട് സ്വദേശിയായ അനീസിനെയും സഹായിയായി സോബി തമ്പി എന്നയാളെയും കൂട്ടിയിട്ടിരുന്നു.

സോബിയാണ് പൊലീസിനെ കണ്ട് കടന്നുകളഞ്ഞത്. ഓര്‍ഡര്‍ അനുസരിച്ച് ചാരായം ആവശ്യക്കാരുടെ സ്ഥലത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു. ലിറ്ററിന് 2000-2200 രൂപയ്ക്കായിരുന്നു വില്‍പന. ഡിവൈഎസ്പി ബി വിനോദിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐ ബി സുനുകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Keywords:  Ambulance driver and helper arrested for brewing alcohol at home during lockdown, Pathanamthitta, News, Local News, Police, Ambulance, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia