SWISS-TOWER 24/07/2023

Award | 2022 ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്; അര്‍ഹനാക്കിയത് 'പ്രാണവായു' എന്ന കഥാസമാഹാരത്തിന്

 


തിരുവനന്തപുരം: (www.kvartha.com) 2022 ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 ഫെബ്രുവരി രണ്ടാം തിയതി അഞ്ചുമണിക്ക് കൊച്ചിയില്‍ ഡോക്ടര്‍ എം ലീലാവതിയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട് പുരസ്‌ക്കാരം ഏറ്റുവാങ്ങും.
Aster mims 04/11/2022

Award | 2022 ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്; അര്‍ഹനാക്കിയത് 'പ്രാണവായു' എന്ന കഥാസമാഹാരത്തിന്

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്ക് പുറമെ നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. 1962 ഒക്ടോബര്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ ബാരഗ്രാമത്തില്‍ ജനിച്ചു.

ജന്തുശാസ്ത്രത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്താര ബിരുദവും, എം ഫിലും നേടി. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു.
             
Award | 2022 ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിന്; അര്‍ഹനാക്കിയത് 'പ്രാണവായു' എന്ന കഥാസമാഹാരത്തിന്

കൃതികള്‍: കുന്നുകള്‍ പുഴകള്‍, എന്‍മകജെ, രാത്രി, രണ്ട് മുദ്ര, ജീവിതത്തിന്റെ മുദ്ര, കൊമേഴ്സ്യല്‍ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേനന്റെ വാള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, രണ്ട് മത്സ്യങ്ങള്‍, ഓര്‍മകളുടെ നിണബലി - നിരൂപണ ഗ്രന്ഥം.

Keywords: Ambikasuthan Magad wins 2022 Odakuzhal Award, Thiruvananthapuram, News, Award, Writer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia