Arrested | 'അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ടുപോയ ലക്ഷങ്ങള്‍ വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടി'; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടിയതായി പൊലീസ്. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളെ വനം വകുപ്പ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ദീപു, ദീപക് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റുചെയ്തത്.

സംഭവത്തില്‍ ചവറ സ്വദേശി മനോജ്, മാര്‍ത്താണ്ഡം സ്വദേശി മരിയദാസ് എന്നിവര്‍ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. പ്രതികളില്‍ നിന്ന് അഞ്ചേമുക്കാല്‍ കിലോ തിമിംഗല ഛര്‍ദിയാണ് കണ്ടെത്തിയത്. ഇവയ്ക്ക് 10 ലക്ഷം രൂപ വിലരുമെന്നും വനംവകുപ്പ് അറിയിച്ചു.

Arrested | 'അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ടുപോയ ലക്ഷങ്ങള്‍ വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടി'; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ആറ്റിങ്ങല്‍ കല്ലമ്പലത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. അപകട വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ ഭയന്നുപോയ പ്രതികള്‍ വാഹനത്തില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന തിമിംഗല ഛര്‍ദി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിനിടയില്‍ സംഘത്തിലെ രണ്ടുപേര്‍ പിന്നാലെ വന്ന മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പട്ടു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സംഘം ഇരട്ട സഹോദരങ്ങളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് ഇവര്‍ വലിച്ചെറിഞ്ഞ പൊതികള്‍ പരിശോധിച്ചു.
                                               
Arrested | 'അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ടുപോയ ലക്ഷങ്ങള്‍ വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടി'; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

  
ഇതോടെയാണ് കരിഞ്ചന്തയില്‍ ഏറെ ഡിമാന്‍ഡുള്ള ആംബര്‍ ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദിയാണ് ഇവര്‍ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായത്. തുടര്‍ന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വരുത്തി സഹോദരങ്ങളെ കൈമാറുകയായിരുന്നു. തിമിംഗല ഛര്‍ദി തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്ത് നിന്നും എത്തിച്ചതാണെന്ന് ഇവര്‍ മൊഴി നല്‍കി. കഴക്കൂട്ടത്ത് എത്തിച്ച് വില്‍ക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് രഹസ്യ വിപണിയില്‍ കിലോയ്ക്ക് 10 ലക്ഷം രൂപ വിലയുണ്ട്.

Keywords: Amber Greece worth Rs 10 lakh seized from the car; 2 youths Arrested, Thiruvananthapuram, News, Arrested, Police, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia