Ivy Gourd | ഇത്തിരിക്കുഞ്ഞനാണെന്ന് കരുതി അവഗണിക്കരുത്! ഒരുപാട് ഔഷധ ഗുണങ്ങളുടെ കലവറയാണ് കോവയ്ക്ക, ഇലയ്ക്കും ഉണ്ട് ഏറെ ഗുണങ്ങള്‍

 


കൊച്ചി: (KVARTHA) ഇത്തിരിക്കുഞ്ഞനാണെന്ന് കരുതി അവഗണിക്കരുത്. ഒരുപാട് ഔഷധ ഗുണങ്ങളുടെ കലവറയാണ് കോവയ്ക്ക. ഇതിന്റെ ഇലയ്ക്കും ഉണ്ട് ഏറെ ഗുണങ്ങള്‍. അതുകൊണ്ടുതന്നെ ഇലയും കറിവയ്ക്കാനും മെഴുക്കുപുരട്ടിയുണ്ടാക്കുവാനും മറ്റും ഉപയോഗിക്കാറുണ്ട്. 

പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വളങ്ങളൊന്നും നല്‍കാതെ തന്നെ തൊടിയില്‍ തഴച്ചുവളരുന്ന ഒരു ഭക്ഷണ വിഭവമാണ് കോവയ്ക്ക. ധാരാളം വെള്ളവും സൂര്യപ്രകാശവും ലഭിക്കണം.
 
Ivy Gourd | ഇത്തിരിക്കുഞ്ഞനാണെന്ന് കരുതി അവഗണിക്കരുത്! ഒരുപാട് ഔഷധ ഗുണങ്ങളുടെ കലവറയാണ് കോവയ്ക്ക, ഇലയ്ക്കും ഉണ്ട് ഏറെ ഗുണങ്ങള്‍


കോവയ്ക്കയുടെ ഔഷധ ഗുണങ്ങള്‍ അറിയാം


*കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുവാന്‍ കോവയ്ക്ക സഹായിക്കും

ആയുര്‍വേദ പ്രകാരം ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ധിപ്പിയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും നശിച്ചുക്കൊണ്ടിരിക്കുന്ന കോശങ്ങളെ പുനര്‍നിര്‍മിക്കാനും കഴിയും.

*വിഷമുക്തമാക്കും

ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കോവയ്ക്കയ്ക്ക് കഴിവുണ്ട്

*കരളിന് ഗുണം ചെയ്യുന്നു

ആന്റിയോക്സിഡന്റുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവയുടെ സ്രോതസ്സായതിനാല്‍ കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.

*ശരീരത്തിനാവശ്യമായ പോഷകം

ശരീരത്തിനാവശ്യമായ വൈറ്റമിന്‍, ആന്റിയോക്സിഡന്റുകള്‍, മാംസ്യം, അന്നജം, നാരുകള്‍, പ്രോട്ടീന്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് കോവയ്ക്ക.

*നല്ലൊരു ഔഷധം

കോവയ്ക്കയുടെ വിത്ത്, ഇല, തണ്ട് എന്നിവ കഴിക്കാവുന്നതാണ്. ഇതിന്റെ വേര് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

*വയറിളക്കം

കോവയ്ക്കയുടെ നീര് വയറിളക്കത്തിന് മികച്ച മരുന്നാണ്.

*സോറിയാസിസ്

കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി മൂന്നു നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് സോറിയാസിസ് രോഗികള്‍ക്ക് ആശ്വാസം നല്‍കും.

*വൃക്ക


വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക സഹായിക്കും.

*തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്

കോവയ്ക്ക കഴിച്ച് തലച്ചോറിന്റെ ആരോഗ്യം കാക്കാം.

*ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കാനും ഹൃദയാരോഗ്യത്തിനും കോവയ്ക്ക കഴിക്കുക.

*രോഗപ്രതിരോധശേഷി


കോവയ്ക്ക നിത്യവും കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

*മലബന്ധം അകറ്റുന്നു

മലബന്ധം അകറ്റാനുള്ള നല്ലൊന്നാന്തരം ഔഷധമാണ് കോവയ്ക്ക

*ദഹനം

കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനത്തിന് നല്ലതാണ്.

*കൊളസ്ട്രോള്‍, ബിപി

കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കില്‍ ഇതിനെ പറയാം.

*വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.

*കഫദോഷങ്ങള്‍ കുറയ്ക്കുന്നു

ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ഇതുവഴി ചര്‍മപ്രശ്നങ്ങളും രോഗങ്ങളും അകറ്റുകയും ചെയ്യുന്നു.

*ജലദോഷം, പനി

ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്.

*ചര്‍മകാന്തി

ഇതിലെ വൈറ്റമിന്‍ കെ, സി, ആന്റിഓക്സിഡന്റുകള്‍ ചര്‍മകാന്തിയ്ക്കും ഗുണം ചെയ്യും.
  
Ivy Gourd | ഇത്തിരിക്കുഞ്ഞനാണെന്ന് കരുതി അവഗണിക്കരുത്! ഒരുപാട് ഔഷധ ഗുണങ്ങളുടെ കലവറയാണ് കോവയ്ക്ക, ഇലയ്ക്കും ഉണ്ട് ഏറെ ഗുണങ്ങള്‍
Keywords: Amazing health benefits of Ivy gourd, Kochi, News, Health Benefits, Ivy Gourd, Health Tips, Health, Medicine, Ayurveda, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia