Baby Shower | നടി അമലാ പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; ഗുജറാതി-കൊങ്കണി ആചാരപ്രകാരം നടന്ന ചടങ്ങ് ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരമാണ് അമലാപോള്‍. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു പ്രധാന ചടങ്ങിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പം വളകാപ്പ് ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അമ്മയാകാനുള്ള തയാറെടുപ്പിലാണ് താനെന്ന് അടുത്തിടെയാണ് അമല പോള്‍ ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ നിരവധി ചിത്രങ്ങളും നേരത്തെ പങ്കുവച്ചിരുന്നു.
Aster mims 04/11/2022

Baby Shower | നടി അമലാ പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; ഗുജറാതി-കൊങ്കണി ആചാരപ്രകാരം നടന്ന ചടങ്ങ് ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും!

ഗുജറാതി-കൊങ്കണി ആചാരപ്രകാരമാണ് ബേബി ഷവര്‍ നടത്തിയിരിക്കുന്നത്. ഓഫ് വൈറ്റ് സാരിയില്‍ അതിസുന്ദരിയായാണ് അമല ഒരുങ്ങിയത്. സാരിയില്‍ ചുവപ്പ് ബോര്‍ഡറാണ് നല്‍കിയത്. സാരിയുടെ ബോര്‍ഡറിന് മാച് ചെയ്താണ് ബ്ലൗസ് ധരിച്ചത്. നോര്‍ത് ഇന്‍ഡ്യന്‍ രീതിയിലാണ് സാരി ധരിച്ചത്. നിറയെ വളകളും ധരിച്ചിട്ടുണ്ട്. ഹെവി ചോക്കറും കമ്മലുമാണ് സ്‌റ്റൈല്‍ ചെയ്തത്. ഐവറി നിറത്തിലുള്ള കുര്‍ത്തയാണ് ജഗത് സ്‌റ്റൈല്‍ ചെയ്തത്. സൂറത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.

സുഹൃത്തുക്കളും സിനിമാരംഗത്തുള്ളവരും ആരാധകരുമടക്കം നിരവധിപേര്‍ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഗുജറാത് സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്.

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്‍ഡ്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണിന്റെ ഭോല, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്നീ ചിത്രങ്ങളിലാണ് അമല പോള്‍ അടുത്തിടെ അഭിനയിച്ചത്. ആടുജീവിതം തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

Keywords: Amala Paul gets a beautiful mehendi for her baby shower, Kochi, News, Amala Paul, Baby Shower, Social Media, Pregnant, Actress, AduJeevitham, Theatre, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia