SWISS-TOWER 24/07/2023

Stray Dogs | ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അതിഥിതൊഴിലാളികള്‍ ഉള്‍പെടെ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

 


ADVERTISEMENT

ആലുവ: (KVARTHA) നഗരത്തില്‍ അതിഥിതൊഴിലാളികള്‍ ഉള്‍പെടെ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സംഭവം. രണ്ടുപേരെ എറണാകുളം ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലും 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സന്ധ്യയ്ക്കും ചൊവ്വാഴ്ച രാവിലെയുമാണ് കടിയേറ്റത്.

ആലുവ നഗരസഭയിലെ കണ്ടിന്‍ജന്‍സി ജീവനക്കാരന്‍ കോടനാട് സ്വദേശി ബേബിയുടെ കവിളിലാണ് കടിയേറ്റത്. കീഴ്മാട് സ്വദേശി യോഹന്നാന്‍, പള്ളിമുക്ക് സ്വദേശി ആന്റണി, ആലുവ സ്വദേശികളായ അരുള്‍, സേവ്യര്‍, ആന്റണി, രാജമ്മ, നീലീശ്വരം സ്വദേശി നന്ദന, വെളിയത്തുനാട് സ്വദേശികളായ സലിം, ജോസഫ്, അസം സ്വദേശി റഫീഖുല്‍, മുടവൂര്‍ സ്വദേശി അനില്‍കുമാര്‍, കൂവപ്പടി സ്വദേശി പോള്‍, കോടനാട് സ്വദേശി ബേബി എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.

Stray Dogs | ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അതിഥിതൊഴിലാളികള്‍ ഉള്‍പെടെ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവില്‍ ഒരു സ്ത്രീ ഭക്ഷണം കൊടുത്തു വളര്‍ത്തുന്ന നായയാണ് കടിച്ചുതെന്നാണ് ആരോപണം. നഗരസഭാധ്യക്ഷന്‍ എം ഒ ജോണ്‍ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. പേവിഷബാധ സംശയിക്കുന്നതിനാല്‍ നാട്ടുകാര്‍ തെരുവുനായ്ക്കളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.

Keywords: News, Kerala, Kerala-News, Regional-News, Aluva News, People, Bitten, Stray Dog, Injured, Hospital, Treatment, Suspected, Rabies, Search, Aluva: People bitten by stray dog.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia