Police Custody | ആലുവ കൊലപാതകം: പ്രതി അസ് ഫാക് ആലമിനെ ഓഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍

 


കൊച്ചി: (www.kvartha.com) ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന കേസില്‍, പ്രതി അസ് ഫാക് ആലമിനെ (28) എറണാകുളം പോക്‌സോ കോടതി ഓഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് നല്‍കിയ അപേക്ഷയിലാണ് നടപടി.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതു കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. പോക്‌സോ നിയമത്തിലെ നാല് വകുപ്പുകള്‍ക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ലൈംഗികമായി ഉപദ്രവിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആലുവ തായിക്കാട്ടുകരയില്‍നിന്ന് വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയെ ശനിയാഴ്ച രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ മാലിന്യ കൂമ്പാരത്തില്‍ ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയത്.

Police Custody | ആലുവ കൊലപാതകം: പ്രതി അസ് ഫാക് ആലമിനെ ഓഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍

തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെണ്‍കുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്. അവിടെ നിന്നുമാണ് അസ് ഫാക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലിക്ക് പോയിരുന്നു.

Keywords:  Aluva minor murder: Accused in police custody till August 10, Kochi, News, Molestation, Court,  Accused, Police Custody, Death, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia