Arrested | ആലുവയിൽ 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ

 


എറണാകുളം: (www.kvartha.com) ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയെ ആലുവ ബാറിനു സമീപത്തുനിന്നും അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്രിസ്റ്റിൻ (36) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. 
 
Arrested | ആലുവയിൽ 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ

അതിഥി തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ സ്ഥലത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ പാടത്തുനിന്ന് ചോരയൊലിച്ച് നഗ്‌നയായായ നിലയിൽ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റ പെണ്‍കുട്ടി കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2017ൽ വയോധികയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായതോടെ ക്രിസ്റ്റിൻ നാട്ടിൽനിന്ന് മുങ്ങുകയായിരുന്നു. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായെന്നും മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പ്രതിക്ക് നാട്ടിൽ ആരുമായും ചങ്ങാത്തമില്ലെന്നും വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ലെന്നും ലഹരിമരുന്നിന് അടിമയാണെന്നും ഇവർ കൂട്ടിച്ചേർത്തു.

Keywords: News, Malayalam News, Ernakulam News, Aluva News, Minor Girl, Youth arrested, Aluva minor assault case: Accused arrested 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia