SWISS-TOWER 24/07/2023

CCTV Footage | ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീയുടെ ബാഗില്‍ നിന്ന് 20,000 രൂപ മോഷ്ടിച്ചതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

എറണാകുളം: (KVARTHA) ആലുവയില്‍ കാലടി റൂടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ ബാഗില്‍ നിന്നും 20000 രൂപ മോഷണം പോയതായി പരാതി. ബാഗില്‍ നിന്നും പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വ്യാഴാഴ്ച (19.10.2023) രാവിലെ കാലടിയില്‍ നിന്നും ആലുവയ്ക്ക് പോയ പുളിക്കല്‍ എന്ന ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് ഇറങ്ങിയതിനുശേഷമാണ് യാത്രക്കാരി മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് ബസിനകത്തെ സിസിടിവി പരിശോധിച്ചതില്‍നിന്നും, പണം നഷ്ടപ്പെട്ടയാളുടെ പിന്നാലെ ഇറങ്ങിയ മുഖത്ത് മാസ്‌ക് അണിഞ്ഞിരുന്ന ഒരു സ്ത്രീയാണ് മോഷണം നടത്തിയതെന്ന് മനസിലായി. എന്നാല്‍ മുഖം മറച്ചിരിക്കുന്നതിനാല്‍ മോഷ്ടാവിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസിന് അറിയിച്ചു.

CCTV Footage | ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീയുടെ ബാഗില്‍ നിന്ന് 20,000 രൂപ മോഷ്ടിച്ചതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 

Keywords: News, Kerala, Kerala-News, Local-News, Regional-News, Aluva News, CCTV, Footage, Theft, Bus, Visuals Out, Ernakulam News, Passengers, Aluva: CCTV footage of theft in bus out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia