സരിതയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് എ പി അബ്ദുല്ലക്കുട്ടി
Jun 21, 2016, 10:04 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.06.2016) സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തനിക്കെതിരെ മാനഭംഗക്കുറ്റമാരോപിച്ച് നല്‍കിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടി സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
ഒരു കാരണങ്ങളുമില്ലാത്തതിനാലാണ് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ സംശയിക്കുന്നത്. അതേസമയം സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മറ്റു നേതാക്കള്‍ക്കെതിരേയും വലിയ ആരോപണമുയര്‍ന്നപ്പോള്‍ അത് തണുപ്പിക്കാനായി തമ്പാനൂര്‍ രവിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അബ്ദുല്ലക്കുട്ടിക്കെതിരെ പരാതി നല്‍കിയതെന്ന് സരിത കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഈ മൊഴി താന്‍ വിശ്വസിക്കുന്നില്ലെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. തന്റെ പേര് പോലീസിനോട് പറയരുതെന്ന് ആവശ്യപ്പെട്ട് സരിതക്കും സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണനും എസ് എം എസ് അയച്ചുവെന്ന കാര്യവും അബ്ദുല്ലക്കുട്ടി നിഷേധിച്ചു.

Keywords:Kochi, Ernakulam, Kerala, A.P Abdullakutty, Oommen Chandy, Congress, Case, UDF, Saritha S Nair, Solar, Solar Case, Solar Commission.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.