Allegation | 'അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി മുട്ടിയത് ഇഷ്ടപ്പെട്ടില്ല'; തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ ഓപറേഷന്‍ തിയേറ്ററില്‍ നഴ്‌സിനെ ഡോക്ടര്‍ തൊഴിച്ചുവെന്ന് ആരോപണം
Mar 13, 2023, 12:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ ഓപറേഷന്‍ തിയേറ്ററില്‍ നഴ്‌സിനെ ഡോക്ടര്‍ തൊഴിച്ചുവെന്ന് ആരോപണം. ഓര്‍തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ് നഴ്‌സിങ് അസിസ്റ്റന്റായ വിജയകുമാരി ആരോപണവുമായി രംഗത്തെത്തിയത്.
അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയതില്‍ ദേഷ്യം വന്ന ഡോക്ടര്‍ തന്റെ കാലില്‍ ചവിട്ടിയെന്നാണ് വിജയകുമാരിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫീസറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് ആശുപത്രി സൂപ്രണ്ട്. ആര്‍ എം ഒ, ലേ സെക്രടറി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ശസ്ത്രക്രിയ സമയത്ത് അവിടേക്ക് ട്രോളിയുമായി എത്തിയതായിരുന്നു വിജയകുമാരി. അണുമുകതമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയെന്നും ഇതില്‍ കുപിതനായ ഡോക്ടര്‍ വിജയയെ മൂന്ന് തവണ മുട്ടിന് താഴേ ഷൂസ് ഇട്ട കാല്‍ കൊണ്ട് ചവിട്ടിയെന്നുമാണ് ആരോപണം. വസ്ത്രത്തില്‍ ഇതിന്റെ പാട് ഉണ്ടായിരുന്നതായി വിജയകുമാരി പറയുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എന്‍ ജി ഒ യൂനിയന്‍ സൂപ്രണ്ട് ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഇടയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ സംഭവം വിവാദമായിട്ടും വിജയകുമാരി ഇതുവരെ പരാതി നല്‍കിയിട്ടില്ല.
Keywords: News, Kerala, State, Thiruvananthapuram, hospital, Medical College, Allegation, Top-Headlines, Doctor, Nurse, Thiruvananthapuram: Allegation that doctor kicks nurse in operation theatre at medical college hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.