Allegation | 'മാഫിയ സംഘങ്ങളുമായി ചേര്‍ന്ന് ചാരായ വാറ്റ്'; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് സമര്‍പ്പിച്ചിട്ടും നടപടിയില്ലെന്ന് ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (KVARTHA) മാഫിയ സംഘങ്ങളുമായി ചേര്‍ന്ന് ചാരായ വാറ്റ് നടത്തിയെന്ന പരാതിയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് സമര്‍പ്പിച്ചിട്ടും നടപടിയില്ലെന്ന് വിമര്‍ശനം. നാലു മാസം മുമ്പാണ് സംഭവം. ഹൈറേഞ്ച് മേഖലയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ് പൊല്ലാപ്പ് പിടിച്ചത്. സംഭവം നാട്ടില്‍ പാട്ടായതിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് സര്‍കാരിന് റിപോര്‍ട് സമര്‍പിച്ചിരുന്നുവെങ്കിലും ഈ റിപോര്‍ട് പൂഴ്ത്തിയെന്നാണ് ആരോപണം.
             
Allegation | 'മാഫിയ സംഘങ്ങളുമായി ചേര്‍ന്ന് ചാരായ വാറ്റ്'; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് സമര്‍പ്പിച്ചിട്ടും നടപടിയില്ലെന്ന് ആരോപണം

ഇന്‍സ്‌പെകടറുടെ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായ നിര്‍മാണമെന്നും ലഹരി തലയ്ക്കു പിടിച്ചതോടെ ഉദ്യോഗസ്ഥനും സഹ വാറ്റുകാരും ഗാനാലാപനം അടക്കമുള്ള കലാപരിപാടികളിലേക്ക് തിരിഞ്ഞതായും ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് സമീപത്തെ റോഡില്‍ പൊലീസ് വാഹനം കണ്ടതെന്നും പ്രദേശവാസികള്‍ പറയുന്നു.

ശബ്ദം കേട്ട വീട്ടില്‍ ചെന്നപ്പോള്‍ പൊലീസുകാരുടെ ചാരായ നിര്‍മാണം നേരിട്ട് കണ്ടതായും ക്ഷണിക്കാതെ എത്തിയതാണെങ്കിലും നാട്ടുകാര്‍ക്ക് 'വിശാലമനസ്‌കനായ ഏമാന്‍' രുചിക്കാന്‍ ചാരായവും നല്‍കിയതായും പ്രദേശവാസികള്‍ വ്യക്തമാക്കി. ഏമാന്‍ നല്‍കിയ മദ്യം കഴിച്ചവര്‍ തന്നെയാണ് വിവരം നാട്ടില്‍ പാട്ടാക്കിയതെന്നതാണ് പറയുന്നത്. ചാരായം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ എത്തിച്ചത് കാലാകാലങ്ങളായി തമിഴ്‌നാട് വനാന്തരങ്ങളില്‍ ചരായ വാറ്റ് നടത്തുന്ന സംഘത്തില്‍ നിന്നുമാണെന്നും പറയുന്നു. ഇവരുമായും ഉദ്യോഗസ്ഥന് അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട്.

വാറ്റിയെടുത്ത ചാരായത്തിന്റെ ഏറിയ പങ്കും പൊലീസ് വാഹനത്തില്‍ തന്നെ ഇന്‍സ്‌പെക്ടര്‍ കടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ചാരായ നിര്‍മാണത്തിന് സഹായികളായി പ്രദേശത്ത് താമസിക്കുന്ന ചില പൊലീസുകാരുമുണ്ടായിരുന്നതായും പറയുന്നുണ്ട്. ജില്ലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതടക്കം നിരവധി പരാതികളും മുമ്പ് ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോട്ടയം മെഡികല്‍ കോളജില്‍ നിന്ന്കാറില്‍ വരികയായിരുന്ന അഞ്ചംഗ കുടുംബത്തെ മര്‍ദിച്ചെന്ന കേസില്‍ ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇന്‍സ്‌പെക്ടറുടെ വാഹനം അലക്ഷ്യമായി വരുന്നത് ചോദ്യം ചെയ്തപ്പോള്‍കാറിനെ പിന്തുടര്‍ന്ന് ഇയാള്‍ അസഭ്യം പറയുകയും ഭീഷണിപെടുത്തുകയും, മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്റ്റേഷനില്‍ എത്തിയതോടെ പിന്‍തുടര്‍ന്നു വന്ന ഇന്‍സ്‌പെക്ടര്‍ വാഹനത്തിലുണ്ടായിരുന്ന പുരുഷന്‍മാരെ സ്റ്റേഷനകത്ത് കയറ്റി മര്‍ദിക്കുകയായിരുന്നുവെന്നുമാണ് അന്ന് ഉയര്‍ന്ന പരാതി. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല ഐജി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മറ്റൊരു സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ അധിക്രമിച്ച് കയറി സ്ത്രീകളെ ഭീക്ഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നിരുന്നു. തമിഴ്‌നാട് വന പാതയില്‍ ബൈക് യാത്രികന് മൊബൈല്‍ ഫോണ്‍ കളഞ്ഞു കിട്ടിയിരുന്നു. വാഹനങ്ങള്‍ കയറിയിറങ്ങി ഡിസ്‌പ്ലേ നശിച്ച നിലയിലായിരുന്നു ഫോണ്‍. കളഞ്ഞ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ കൈമാറുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോയി. ഫോണിന്റെ ടവര്‍ ലൊകേഷന്‍ കണ്ടെത്തി പിന്നാലെ പൊലീസുകാരുമായി എത്തിയ ഇയാള്‍ സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു.

സംഭവം ചാനലുകളില്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തകളും വന്നിരുന്നു. ബന്ധപ്പെട്ട പരാതി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമീഷന്‍ എനിവയുടെ പരിഗണനയിലുമാണ്. നേരത്തെ ഇയാള്‍ എസ്‌ഐയായി ജോലി ചെയ്യവെ ചീട്ടുകളി കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയിരുന്നു. പിടിയിലായവരെ ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയെന്നും മര്‍ദനത്തില്‍ ഒരാളുടെ കര്‍ണപടം തകര്‍ന്നിരുന്നതായും പരാതിയുണ്ട്. ഈ കേസിലും ഇയാള്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്.

ഭരണ കക്ഷിയിലെ പ്രമുഖനായ കോട്ടയം സ്വദേശിയുടെ അടുത്ത ബന്ധുവാണ് ഇയാളെന്നും ആക്ഷേപമുണ്ട്. പ്രമുഖന്റെ സ്വാധീനം ഉപയോഗിച്ചാണ് പല കേസുകളില്‍ നിന്നും നടപടികളുണ്ടാകാതെ ഇയാള്‍ രക്ഷപ്പെടുന്നതെന്നാണ് സേനയിലുള്ളവര്‍ തന്നെ പറയുന്നത്. ജോലി ചെയ്തിരുന്ന മിക്ക സ്ഥലങ്ങളിലെയും മാഫിയ സംഘങ്ങളുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായും ആരോപണമുണ്ട്. സംഘങ്ങളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തിയാണ് പല പിന്‍വലിപ്പിക്കുന്നതെന്നുമാണ് ആരോപണം.

Keywords: Thodupuzha, Idukki, Police, Kerala News, Malayalam News, Allegation, Controversy, Idukki News, Allegation that no action taken despite submitting report against police inspector.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia