Drug inspectors | ആയുര്‍വേദ വകുപ്പില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാതെ സര്‍കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം
Nov 14, 2022, 20:03 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്ത് ആയുര്‍വേദ വകുപ്പില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാതെ സര്‍കാരും അധികൃതരും ഒളിച്ചു കളിക്കുകയാണെന്ന് ആക്ടിവിസ്റ്റ് ലിയനോര്‍ഡ് ജോണ്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആയുര്‍വേദ വകുപ്പില്‍ കോടികള്‍ ചിലവഴിച്ച് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോഴും സാമ്പത്തിക പരാധീനത പറഞ്ഞാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാതെ ഒളിച്ച് കളിക്കുന്നത്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ് തസ്തികയില്‍ നിയമനം നടത്താത്തത് എന്നാണ് പറയുന്നത്. എന്നാല്‍ കേന്ദ്ര ആയുഷ് വകുപ്പ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. എന്നിട്ടും നിയമനം നടത്താതെ ഇരിക്കുന്നത് ദുരൂഹമാണ്. ആവശ്യത്തിന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാറില്ലാത്തതിനാല്‍ ആയുര്‍വേദ വകുപ്പില്‍ നിന്ന് പുതിയ ലൈസന്‍സ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Press Meet, Allegation, Allegation that government is not appointing drug inspectors in Ayurveda department.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.