Allegations | 'മുത്തങ്ങ സമര രക്തസാക്ഷിയുടെ പേരില്‍ വ്യാപക പണപ്പിരിവ്': ആരോപണകുരുക്കില്‍ പ്രസീത അഴീക്കോട്
Jan 23, 2024, 10:15 IST
കണ്ണൂര്‍: (KVARTHA) ആദിവാസി രക്തസാക്ഷിയുടെ പേരില്‍ വ്യാപക പണപ്പിരിവെന്ന ആരോപണം ശക്തമാകുന്നു. മുത്തങ്ങ സമരത്തിനിടെ പൊലീസ് വെടിയേറ്റ് മരിച്ച ജോഗിയുടെ പേരിലാണ് തട്ടിക്കൂട്ട് സംഘടനയുടെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തുന്നതെന്നാണ് ആരോപണം.
പ്രസീത അഴീക്കോടിനെതിരെയാണ് രക്ത സാക്ഷി തുക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സികെ ജാനുവും ഗീതാനന്ദനും രംഗത്തെത്തിയത്. മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയതായി ഇരുവരും ആരോപിച്ചു.
എന്നാല്‍ ഒരു ട്രസ്റ്റിന് കീഴിലാണ് സ്മാരക നിര്‍മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബി ജെപി യെന്നും പ്രസീത വ്യക്തമാക്കി. ദലിത് സംഘടനയായ ഗോത്രയുടെ പ്രധാന സംഘാടകയും സികെ ജാനു നേതൃത്വം നല്‍കിയ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതാവുമായിരുന്ന പ്രസീത അഴീക്കോടിനെതിരെയാണ് ജാനുവും ഗീതാനന്ദനും അതീവ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിക്കുന്നത്.
മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വയനാട് ചാലിഗദ്ധ കോളനിയിലെ ജോഗിയ്ക്ക് സ്മാരകം നിര്‍മിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്‌നേഹക്കൂട് എന്ന സംഘടനയെ മുന്‍നിര്‍ത്തി പ്രസീതയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ധനം സമാഹരിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് തുക സ്വീകരിച്ച് തുക ശേഖരണ ഉദ്ഘാടനം നടത്തുന്നതിന്റെ ചിത്രവും ഇവര്‍ പുറത്ത് വിട്ടു.
എന്നാല്‍ ജോഗിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സ്മാരക നിര്‍മാണത്തിന് തീരുമാനമെടുത്തതെന്നും തുക പിരിവ് സുതാര്യമാണെന്നും പ്രസീത അവകാശപ്പെട്ടു. ജാനുവും ഗീതാനന്ദനും ആരോപണം ഉന്നയിക്കുന്നത് ബി ജെ പിയുടെ നിര്‍ദേശമനുസരിച്ചാണ്. അടുത്ത മാസം സ്മാരക നിര്‍മാണം സംബന്ധിച്ച കൂടുതല്‍ പുറത്ത് വിടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന ജാനുവിന്റെ പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രസീത പിന്നീട് കെ സുരേന്ദ്രനും ജാനുവിനുമെതിരെ കോഴ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പ്രസീതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സുരേന്ദ്രനെയും ജാനുവിനെും പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തിരുന്നു സി പി എം നേതാക്കളുടെ പിന്‍തുണയിലാണ് പ്രസീത അഴീക്കോട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ വിവാദത്തില്‍ ഉറച്ചുനിന്നത്. സി പി എം നേതാക്കളുടെ പിന്‍തുണയുള്ള പ്രസീത അഴീക്കോടിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Malayalam-News, Allegation, Financial Fraud, Praseetha Azhikode, Muthanga, Martyr, Jogi, Police, Death, BJP, Muslim League, NDA, Fund, Allegation of financial fraud against Praseetha Azhikode in the name of Muthanga martyr Jogi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.