മാറാട് നടന്നത് ഇസ്ലാമിക് ജിഹാദികളുടെ ആക്രമണം: മാറാട് കലാപത്തെ കുറിച്ചുള്ള എപി അബ്ദുല്ലക്കുട്ടിയുടെ ട്വീറ്റ് വിവാദമാകുന്നു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 04.05.2020) മാറാട് കലാപത്തെപ്പറ്റി ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിയുടെ ട്വീറ്റ് വിവാദമാകുന്നു. മാറാട് നടന്നത് ഇസ്ലാമിക് ജിഹാദികളുടെ ആക്രമണമാണെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ എപി അബ്ദുല്ലക്കുട്ടിയുടെ ട്വീറ്റ്.

ഒരു പക്ഷെ കേരളത്തിലെ അവരുടെ ആദ്യത്തെ ട്രയല്‍ ഗ്രൗണ്ട് അതായിരുന്നു എന്നു പോലും പറയാം. ഇപ്പോഴും പാതി വെന്ത ശരീരവും മനസുമായി അവിടെ ജീവിതങ്ങള്‍ ബാക്കിയുണ്ട്.മതേതരമെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ മന:പൂര്‍വം കാണാതെ പോകുന്ന ചില ജീവനുകള്‍' എന്നാണ് ട്വീറ്റ്.

മാറാട് നടന്നത് ഇസ്ലാമിക് ജിഹാദികളുടെ ആക്രമണം: മാറാട് കലാപത്തെ കുറിച്ചുള്ള എപി അബ്ദുല്ലക്കുട്ടിയുടെ ട്വീറ്റ് വിവാദമാകുന്നു

മാറാട് കലാപത്തിനെ കുറിച്ചുള്ള അബ്ദുല്ലക്കുട്ടിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ രംഗത്ത് വന്നിട്ടുണ്ട്. നാട്ടിലെ സമാധാനം തകര്‍ക്കാന്‍ കാരണമാകുന്ന ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തരുതെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

Keywords:  Allegation against AP Abdullakutty, Kannur, News, Politics, Attack, Media, Twitter, Muslim-League, Marad Riot, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia