ജില്ലയില്‍ പരിപൂര്‍ണമായ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സര്‍വകക്ഷി യോഗം
Dec 21, 2021, 19:55 IST
ആലപ്പുഴ: (www.kvartha.com 21.12.2021) ജില്ലയില്‍ പരിപൂര്‍ണമായ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സര്‍വകക്ഷി യോഗം. സര്‍വകക്ഷി യോഗത്തിന് മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ച്ചയായി നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടേയും സംഘര്‍ഷങ്ങളുടേയും പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.
ഇപ്പോള്‍ നടന്ന കൊലപാതകങ്ങളുടെ തുടര്‍ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിലുണ്ടാകരുതെന്ന് സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സജി ചെറിയാന്‍ വ്യക്തമാക്കി. കൊലപാതകങ്ങളില്‍ പങ്കാളികളായവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനല്‍കി. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ടികളും അവരുടെ തലങ്ങളില്‍ സമാധാനത്തിനായുള്ള പ്രചാരണങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കും. പരാതികള്‍ പരസ്പരം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാതെ മന്ത്രിമാരുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയില്‍ എത്തിക്കണം. സമാധാനം നിലനിര്‍ത്താന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രംഗത്തിറങ്ങണമെന്നും സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.
Keywords: All-party meet urges all to maintain peace in Alappuzha, Alappuzha, News, Politics, Minister, Murder case, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.