വാറ്റ് കുടിശ്ശിക കേസുകൾ തീർപ്പാക്കണമെന്ന് സ്വർണ വ്യാപാരികൾ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.10.2021) സ്വർണാഭരണ മേഖലയിലെ വാറ്റ് കുടിശ്ശിക കേസുകൾ തീർപ്പാക്കുന്നതിന് വ്യാപാരികൾക്കനുകൂലമായി മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജി എസ് ടി നിലവിൽ വരുന്നതിന് തൊട്ടു മുമ്പുള്ള എല്ലാ നികുതി നിയമങ്ങളും നിർത്തലാക്കിയാണ് പാർലെമെന്റും, കേരളമടക്കമുള്ള നിയമസഭകളും പാസാക്കിയതെങ്കിലും കേരളത്തിൽ മാത്രം ഇപ്പോഴും വാറ്റ് കുടിശ്ശിക സംബന്ധിച്ച കേസുകൾ കോടതികളിലും വകുപ്പ് തലത്തിലും തുടരുകയാണെന്ന് നിവേദനത്തിൽ പറഞ്ഞു.

   
വാറ്റ് കുടിശ്ശിക കേസുകൾ തീർപ്പാക്കണമെന്ന് സ്വർണ വ്യാപാരികൾ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി



2019 ലെ ധനകാര്യ നിയമപ്രകാരമാണ്‌ സംസ്‌ഥാനത്ത്‌ നികുതി കുടിശ്ശികയുള്ളവർക്ക്‌ പൊതുമാപ്പ്‌ നൽകാനുള്ള സ്‌കീം സർകാർ കൊണ്ടുവന്നത്‌. പ്രസ്‌തുത ആംനസ്‌റ്റി സ്‌കീം അഥവാ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇപ്പോഴും പ്രാബല്യത്തിലുണ്ട്‌. എന്നാൽ, ഈ പദ്ധതിയുടെ ചില വ്യവസ്‌ഥകൾ പ്രതികൂലമായതിനാൽ വാറ്റ്‌ കുടിശ്ശികയുള്ള പല വ്യാപാരികൾക്കും ഇത്‌ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.

ആംനസ്റ്റി സ്കീം സ്വീകരിച്ച് കുടിശ്ശിക നിയമപ്രകാരം അടയ്ക്കാൻ സന്നദ്ധരാകുന്ന വ്യാപാരികൾക്ക് നിയമത്തിലെ അപ്രായോഗികത മൂലമാണ് അതിന് കഴിയാതെ വരുന്നത്. ഡിമാൻഡ് തുകയുടെ നിശ്ചിത ശതമാനം തുക അടയ്ക്കുകയും പിഴയും, പലിശയും പൂർണമായി ഒഴിവാക്കുന്നതുമാണ് ആംനസ്റ്റി. ഡിമാൻഡ് തുകയുടെ നിശ്ച്ചിത ശതമാനം അടച്ച് അപീൽ പോയവരാണ് ബഹുഭൂരിപക്ഷം വ്യാപാരികളും. ഇങ്ങനെയുള്ള വ്യാപാരികൾക്ക് അടച്ച തുക കിഴിച്ച് ഡിമാൻഡായി കണക്കാക്കുകയാണ് വകുപ്പ് ചെയ്യുന്നത്.

ഇതുപ്രകാരം യഥാർത്ഥ ആനുകൂല്യം വ്യാപാരികൾക്ക് ലഭിക്കുന്നില്ല. കൂടാതെ 2019 - 20 ൽ 50 ശതമാനം ഇളവു പ്രഖ്യാപിച്ചപ്പോൾ 2020 - 21 ൽ 60 ശതമാനമായിട്ടാണ് ഇളവു പ്രഖ്യാപിച്ചത്. നിയമത്തിലുള്ള അപാകത മൂലമാണ് ഭൂരിഭാഗം വ്യാപാരികളും ആംനസ്റ്റി സ്കീം സ്വീകരിക്കുന്നതിന് വിമുഖത കാട്ടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

'കരുനാഗപ്പള്ളിയിൽ ഒരു സ്വർണക്കട തുടങ്ങിയത് 2015 മാർച് 29 നായിരുന്നു. 2014-15 സാമ്പത്തിക വർഷം മൂന്ന് ദിവസം മാത്രമായിരുന്നു കടയുടെ പ്രവർത്തനം. 195 കോടി രൂപയുടെ നികുതി ചുമത്തി. അടൂരിലെ വ്യാപാരിക്ക് ഒരു ബിലിൽ മാത്രം 7000 കോടി രൂപയുടെ നികുതി ചുമത്തി. യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ കോഴിക്കോട് ഒരു വ്യാപാരിക്ക് 250 കോടി രൂപയുടെ നികുതിയും ചുമത്തിയിട്ടുണ്ട്.
ഒരു വ്യാപാര ശാലയിൽ നിന്നും 10000 രൂപയുടെ പിഴവു കണ്ടെത്തിയാൽ ഒരു കോടി രൂപയുടെ നികുതിയാണ് വകുപ്പ് ചുമത്തുന്നത്.' - നിവേദനത്തിൽ പറയുന്നു.

വ്യാപാരികളുടെ കണക്കുകൾ ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ അവരെ കുടിശ്ശിക അടയ്ക്കുന്നതിൽ നിന്നൊഴിവാക്കാൻ അധികാരം നൽകുന ഭേദഗതി 2019 ൽ ധനകാര്യ ബിലിൽ ഉൾപെടുത്തിയിട്ടുണ്ട്. കേരള മൂല്യവർധിത നികുതി നിയമം സെക്ഷൻ 25 എ എ ജനറൽ ഡിസിപ്ലിൻ പ്രകാരം വ്യാപാരികളെ പരമാവധി സഹായിക്കുക എന്നതാണ്. പഴയ വാറ്റ് കാലത്തെ പരാതികളും കെട്ടിക്കിടക്കുന്ന കേസുകളും തീർപ്പിക്കുന്നതിന് പൊതു താല്പര്യം പരിഗണിച്ചാണ് നിയമം ഭേദഗതി ചെയ്തത്. എന്നാൽ ഇതിന് മുൻ കാല പ്രാബല്യമില്ലന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ നിഷ്ക്കരുണം നിരസിക്കുകയാണ്. ഈ നിയമ ഭേദഗതി അനുസരിച്ച് 95 ശതമാനം കൂടിശിഖ കേസുകളും തീർപ്പിക്കാൻ കഴിയും. ഉദ്യോഗസ്ഥർ അതിനു തയ്യാറാക്കുന്നില്ലന്നതാണ് കേസുകൾ നീളാൻ കാരണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ, ജനറൽ സെക്രടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.

Keywords:  Kochi, Kerala, News, Ernakulam, Gold, Pinarayi vijayan, Chief Minister, Case, Court, All Kerala Gold and Silver Merchants Association wants VAT arrears in gold jewelery sector settled.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia