ഭരണഘടനയും വിചാരധാരയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കോടതി നിലപാട് നിര്‍ണായകം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

 


മലപ്പുറം: (www.kvartha.com 23/01/2020)  രാജ്യത്ത് ഭരണഘടനയും വിചാരധാരയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കോടതി നിലപാട് നിര്‍ണായകമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരേ രാജ്യത്ത് കത്തിപ്പടരുന്ന പ്രതിഷേധം ഭരണഘടനയും വിചാരധാരയും തമ്മിലുള്ള പോരാട്ടമാണെന്നും ഈ വിഷയത്തില്‍ സുപ്രിംകോടതിയുടെ നിലപാട് ഇന്ത്യയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുന്നതാണെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുര്‍ റഹ് മാന്‍ ബാഖവി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ദേശീയ പതാകയേന്തിയും രാജ്യത്തിന്റെ തെരുവുകള്‍ മുഴുവന്‍ പ്രക്ഷുബ്ധമാക്കുമ്പോള്‍ ഭരണഘടനയനുസരിച്ച് വിധി പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി ധൃതിപ്പെടേണ്ടതിന് പകരം ഭരണകൂടത്തോട് ചേര്‍ന്നു കൊണ്ടുള്ള മെല്ലപ്പോക്ക് നിലപാടാണ് സ്വീകരിച്ചുകാണുന്നത്. ഇത് രാജ്യത്തിന്റെ ഭാവിയെ അത്യന്തം അപകടകരമായി ബാധിക്കുമെന്നും പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ മുഴുവന്‍ ജനങ്ങളും സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഭരണഘടനയും വിചാരധാരയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കോടതി നിലപാട് നിര്‍ണായകം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, Malappuram, News, Imam, Court, Government, Supreme Court of India, All India Imams Council against CAA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia