SWISS-TOWER 24/07/2023

Apples | ആപ്പിള്‍ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ കാത്തിരിക്കുന്നത് ഈ ദോഷഫലങ്ങള്‍

 


കൊച്ചി: (KVARTHA) ആപ്പിള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നല്ല രുചിയുള്ള ഈ ഫലം വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവയുള്‍പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടവുമാണ് ഈ പഴവര്‍ഗം.

എന്നാല്‍ ആപ്പിള്‍ കഴിക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. കണക്കിലധികം ആപ്പിള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഒരുദിവസം ഒരാള്‍ക്ക് ഒന്നോ രണ്ടോ ആപ്പിള്‍ മാത്രമാണ് കഴിക്കാന്‍ കഴിയുക. കൂടുതല്‍ കഴിച്ചാല്‍ അപകടകരവും അസുഖകരവുമായ ചില പാര്‍ശ്വഫലങ്ങളായിരിക്കും കാത്തിരിക്കുക. അതുകൊണ്ടുതന്നെ ചുവന്നു തുടുത്തതും രുചിയുള്ളതുമായ ആപ്പിള്‍ കണ്ടാല്‍ അധികമൊന്നും കഴിക്കാന്‍ നില്‍ക്കരുത്.

ആപ്പിള്‍ കഴിക്കുന്നതിന്റെ ഗുണവും ദോഷവും അറിയാം

*ശരീരഭാരം വര്‍ധിക്കുന്നു

ആപ്പിളില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആപ്പിള്‍ കഴിക്കുമ്പോള്‍ തന്നെ ഉടനടി ഊര്‍ജവും ലഭിക്കുന്നു. ആപ്പിള്‍ കൂടുതല്‍ കഴിച്ചാല്‍ ശരീരഭാരം വര്‍ധിപ്പിക്കും. കാരണം കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ കഴിക്കുന്നതാണ്. കൂടുതല്‍ ആപ്പിള്‍ കഴിക്കുന്നത് ശരീരത്തെ കൊഴുപ്പ് അലിയിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.

*ദഹന പ്രശ്‌നങ്ങള്‍

ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ മികച്ചതാണ് ഫൈബര്‍. ആപ്പിളില്‍ ഇത് കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, അമിതമായ ഫൈബറിന്റെ ഉപയോഗം ഗുണത്തേക്കാളേറെ വിപരീത ഫലത്തിന് ഇടയാക്കുന്നു. ശരീരവണ്ണം, മലബന്ധം എന്നിവയ്ക്ക് കാരണമാകുന്നു. 
Aster mims 04/11/2022

Apples | ആപ്പിള്‍ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ കാത്തിരിക്കുന്നത് ഈ ദോഷഫലങ്ങള്‍


ദിവസവും ഒരു വ്യക്തിക്ക് 20-40 ഗ്രാം ഫൈബര്‍ ആവശ്യമാണ്. ഇത് കഴിക്കുന്നവരുടെ പ്രായത്തെയും ലിംഗഭേദത്തെയും ആശ്രയിച്ച് മാറിവരാം. ദിവസവും നാരുകളടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നു എന്ന കാര്യവും ഓര്‍ക്കണം. ഒരു ദിവസം രണ്ടില്‍ കൂടുതല്‍ ആപ്പിളുകള്‍ കഴിച്ചാല്‍ ഗുരുതരമായ ദഹന പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം.

*രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരും

ഊര്‍ജസ്രോതസ്സായ കാര്‍ബോഹൈഡ്രേറ്റുകള്‍ ആപ്പിളില്‍ വളരെ കൂടുതലാണ്. ആപ്പിള്‍ കഴിക്കുന്നത് മാനസികനില ഉയര്‍ത്തുന്നു. കാരണം ഇത് സെറോടോണിന്‍ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ കണക്കില്‍ കൂടുതല്‍ ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് എന്നതുതന്നെയാണ് കാരണം.

പ്രമേഹ രോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അധികം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പഴത്തിന്റെ രൂപത്തില്‍ പോലും അധികമായി പഞ്ചസാര അകത്തെത്തുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമതയെ ദുര്‍ബലപ്പെടുത്തുകയും പ്രമേഹ ചികിത്സയെ തടസ്സപ്പെടുത്തുകയും ചെയ്യും.

*പല്ലുകള്‍ക്ക് ദോഷം ചെയ്യും

സോഡയേക്കാള്‍ അസിഡിറ്റി അടങ്ങിയതാണ് ആപ്പിള്‍. അതുകൊണ്ടുതന്നെ വളരെയധികം ആപ്പിള്‍ കഴിക്കുന്നത് പല്ലിന് കേടുവരുത്തും. ഒരു ദിവസം ഒരു ആപ്പിള്‍ മാത്രം കഴിക്കുന്നുവെങ്കില്‍ പല്ലുകളെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല.

Keywords: All About Apples: Health Benefits, Nutrition Facts and History, Kochi, News, Eating Apple, Health Benefits, Nutrition Facts, Health Tips, Health, Sugar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia