SWISS-TOWER 24/07/2023

Gun Attack | കണ്ണീരണഞ്ഞ് മടക്കം, സുഡാനില്‍ വെടിയേറ്റുമരിച്ച വിമുക്തഭടന്‍ ആല്‍ബര്‍ടിന്റെ ഭാര്യയും മകളും ജന്മനാടിന്റെ തണലിലെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സുഡാനില്‍ വെടിയേറ്റുമരിച്ച വിമുക്തഭടന്‍ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലില്‍ ആല്‍ബര്‍ട് അഗസ്റ്റിന്റെ ഭാര്യയും മകളും ജന്മനാടായ ആലക്കോട്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജന്മനാടിന്റെ തണലിലേക്ക് ഇരുവരും എത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആല്‍ബര്‍ടിന്റെ ഭാര്യയും മകളും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിനു ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നീക്കങ്ങള്‍ എംബസി തലത്തില്‍ പുരോഗമിക്കുകയാണ്. സുഡാനിലെ മോര്‍ചറിയിലാണ് മൃതദേഹമുളളത്. ഇതു സംബന്ധിച്ചുളള കാര്യങ്ങള്‍ ജിദ്ദയിലുളള കേന്ദ്രമന്ത്രി വി മുരളീധരന്‍ ആല്‍ബര്‍ടിന്റെ പിതാവുമായി സംസാരിച്ചിട്ടുണ്ട്.

ഓപറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും ഒഴിപ്പിച്ച 360 അംഗ സംഘം ഇന്‍ഡ്യയിലെത്തിയിരുന്നു. ഇതില്‍ പത്തൊമ്പതു പേര്‍ മലയാളികളാണ്. ഡെല്‍ഹിയിലെത്തിയ മലയാളികളുടെ ആദ്യസംഘവും നെടുമ്പാശേരിയിലെത്തിയിരുന്നു. വിമുക്ത ഭടനായ ആല്‍ബര്‍ട് അഗസ്റ്റിന്‍(48) കഴിഞ്ഞ ആറുമാസമായി ഒരു കംപനിയുടെ സെക്യൂരിറ്റി മാനേജരായി സുഡാനില്‍ ജോലി ചെയ്തുവരികയായിരുന്നു.

Gun Attack | കണ്ണീരണഞ്ഞ് മടക്കം, സുഡാനില്‍ വെടിയേറ്റുമരിച്ച വിമുക്തഭടന്‍ ആല്‍ബര്‍ടിന്റെ ഭാര്യയും മകളും ജന്മനാടിന്റെ തണലിലെത്തി

മകന് ഫോണ്‍ ചെയ്യുന്നതിനിടെ ആല്‍ബര്‍ടിന് താമസിക്കുന്ന ഫ് ളാറ്റിന്റെ ജനാലയിലൂടെയാണ് വെടിയേറ്റത്. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് സുഡാനിലെത്തിയ ഭാര്യ സെബലയും മകള്‍ മരീറ്റയുമൊന്നിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ആല്‍ബര്‍ടിന്റെ മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. സുഡാനില്‍ നിന്നും ഓപറേഷന്‍ കാവേരിയുടെ ഭാഗമായി ആകെ 1100 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

Keywords:  Albert's wife, daughter among Malayali returnees from Sudan, Kannur, News, Gun Attack, Dead Body, Nedumbassery, Airport, phone Call, Flat, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia