Drowned | പിതാവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിത നീക്കം; 'യുവാവ് ഡോര്‍ തുറന്ന് പാലത്തില്‍നിന്ന് കനാലില്‍ ചാടി'
Aug 1, 2023, 15:13 IST
ആലപ്പുഴ: (www.kvartha.com) പിതാവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി യുവാവ്. തോട്ടപ്പള്ളി പാലത്തില്‍നിന്ന് യുവാവ് കനാലില്‍ ചാടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് ചാടിയത്. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. 30 കാരനായി ഈ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പിതാവിനോടൊപ്പം വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് വാഹനത്തിന്റെ ഡോര്‍ തുറന്ന് യുവാവ് വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. തിരച്ചില്‍ നടത്തുന്നതിനായി നാട്ടുകാരും തീരദേശ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തുണ്ട്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Alappuzha, Youth, Jumps Off, Thottappally Bridge, Alappuzha: Youth jumps off Thottappally bridge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.