Found Dead | 'തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച പാടുകള്‍'; ആലപ്പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Apr 14, 2023, 08:30 IST
ആലപ്പുഴ: (www.kvartha.com) അരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചന്തിരുര്‍ സ്വദേശിയായ പാറ്റു വീട്ടില്‍ ഫെലിക്‌സാണ് (28) മരിച്ചത്. യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രിയാണ് ഫെലിക്സ് മൂന്നാറില്‍ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടര്‍ന്ന് ഏതാനും സുഹൃത്തുക്കള്‍ വീട്ടിലെത്തി ഫെലിക്സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവര്‍ കല്ലുപറമ്പിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഒന്നിച്ചു കൂടി.
രാത്രി പത്തരയോടെ ഫെലിക്സിനെ മുഖത്ത് മുറിവേറ്റ നിലയില്‍ റോഡിരികില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ വാക് തര്‍ക്കം ഉണ്ടാവുകയും ഇതിനിടയില്‍ യുവാവിന്
മര്‍ദനമേറ്റെന്നുമാണ് പ്രാഥമിക നിഗമനം. തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിയേറ്റ പാടുകളുണ്ട്.
മര്‍ദനമേറ്റെന്നുമാണ് പ്രാഥമിക നിഗമനം. തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിയേറ്റ പാടുകളുണ്ട്.
പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ പ്രദേശവാസികളാണ്
എറണാകുളം ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
എറണാകുളം ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Keywords: News, Kerala, Kerala-News, Crime-News, Crime, Police, Injury, Hospital, Police, Local News, Alappuzha: Youth found dead in Aroor Chandiroor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.