Accidental Death | പുന്നപ്രയില്‍ നിയന്ത്രണം വിട്ട ബൈക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Aug 15, 2023, 11:56 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) പുന്നപ്രയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പുന്നപ്ര പുതുവല്‍ ജീവന് (21) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ശാലിനിയുടെയും മകനാണ്. പുലര്‍ചെ തീരദേശ പാതയില്‍ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് സമീപമാണ് അപകടം സംഭവിച്ചത്.
യുവാവ് ഓടിച്ചിരുന്ന ബൈകിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമാപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഗം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Accident-News, News-Malayalam, Alappuzha, Youth, Died, Bike Accident, Road, Alappuzha, Youth, Died, Bike Accident, Road.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

