SWISS-TOWER 24/07/2023

Sunstroke | ആലപ്പുഴയില്‍ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണ് മരിച്ചു. പൂങ്കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുഭാഷ് (45) ആണ് കുഴഞ്ഞുവീണ് മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നത്.

സംസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പാലക്കാട് എലപ്പുള്ളി പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (89), മാഹി പന്തക്കല്‍ പന്തോക്കാട്ടിലെ ഉളുമ്പന്റവിട മതയമ്പത്ത് യു എം വിശ്വനാഥന്‍ (53), ഇടുക്കി കാളിയാര്‍ മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തന്‍പുരയ്ക്കല്‍ സുരേന്ദ്രന്‍ (73) എന്നിവരാണ് സൂര്യാഘാതം മൂലം നേരത്തേ മരിച്ചത്.

Sunstroke | ആലപ്പുഴയില്‍ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യന്‍ കുഴഞ്ഞുവീണ് മരിച്ചു

അതേസമയം, പാലക്കാട്ടെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് വീടിനകത്ത് കിടന്നുറങ്ങിയ വയോധികന് പൊള്ളലേറ്റു. ചാലിശേരി സ്വദേശി ക്യാപ്റ്റന്‍ സുബ്രമണ്യനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ വലത് കയ്യില്‍ പൊള്ളല്‍ കണ്ടെത്തുകയായിരുന്നു.

Keywords: News, Kerala, Alappuzha-News, Local-News, Alappuzha News, Youth, Died, Sunstroke, Postmortem Report, Local News, Heat Wave, Palakkad, Injured, Alappuzha: Youth died due to Sunstroke.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia