Accidental Death | ആലപ്പുഴയില്‍ ട്രെയിന്‍ മാറി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം

 


ആലപ്പുഴ: (www.kvartha.com) ട്രെയിന്‍ മാറി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടില്‍ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച (10.08.2023) വൈകിട്ട് 7.25നാണ് മറ്റു യാത്രക്കാരെ ഞെട്ടിപ്പിച്ച സംഭവം. 

എറണാകുളം -കായംകുളം പാസന്‍ജര്‍ ട്രെയിനില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു യുവതി. അതേസമയം സ്റ്റേഷനില്‍ എത്തിയ കൊച്ചുവേളി എക്‌സ്പ്രസില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ആ ട്രെയിന്‍ വിട്ടുപോയി. ഇതോടെ തിരിച്ച് എറണാകുളം- കായംകുളം പാസന്‍ജറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 

അപകടത്തില്‍ യുവതിയുടെ ഇടതുകാല്‍പാദം അറ്റ നിലയിലായിരുന്നു. തലയ്ക്കും ഇടതു കാലിനും സാരമായി പരുക്കേറ്റ യുവതിയെ ആര്‍പിഎഫ് ഇടപെട്ട് ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Accidental Death | ആലപ്പുഴയില്‍ ട്രെയിന്‍ മാറി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Local-News, Regional-News, Alappuzha, Woman, Died, Railway Track, Train, Alappuzha: Woman died after fell on the railway track while trying to board train.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia