Woman Died | ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍, പരിസരത്ത് സംഘര്‍ഷം
Apr 28, 2024, 16:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) പ്രസവത്തിന് പിന്നാലെ ഒരു മാസത്തോളം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. യുവതിയുടെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. ഞായറാഴ്ച (28.04.2024) ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
പ്രസവത്തെ തുടര്‍ന്ന് ഷിബിനയ്ക്ക് അണുബാധയേറ്റതായും ഇത് കരളിനെ അടക്കം ബാധിച്ചിരുന്നുവെന്നുമാണ് വിവരം. ഇതോടെ പ്രസവദിവസംതന്നെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തുവന്നത്.
അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡികല്‍ കോളജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുന്‍പ് യുവതിക്ക് മൂത്രത്തില്‍ അണുബാധ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വര്‍ധിച്ചുവെന്നും അവര്‍ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. ഒരാഴ്ച മുന്‍പ് നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുന്‍പ് ആദ്യ ഹൃദയാഘാതവും ഞായറാഴ്ച ഉച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രിയില്‍നിന്ന് നല്കുന്ന വിശദീകരണം.
അതിനിടെ യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായെത്തിയ കുടുംബത്തെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.
Keywords: News, Kerala, Alappuzha-News, Alappuzha News, Hospital, Treatment, Local News, Woman, Died, Delivery, Child Birth, Relatives, Heart Attack, Alappuzha: Woman died after delivery.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.