Attacked | കെഎസ്എഫ്ഇ ഓഫീസില്‍ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരീ ഭര്‍ത്താവ് പിടിയില്‍
Feb 27, 2024, 09:24 IST
ആലപ്പുഴ: (KVARTHA) കളര്‍കോട് കെഎസ്എഫ്ഇ ഓഫീസില്‍ കളക്ഷന്‍ ഏജന്റായ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പുന്നപ്ര തെക്ക് പഞ്ചായത് ആറാം വാര്‍ഡില്‍ രജീഷിന്റെ ഭാര്യ മായക്കാണ് അനുജത്തിയുടെ ഭര്‍ത്താവ് സുരേഷ് ബാബുവില്‍നിന്ന് കുത്തേറ്റത്. സംഭവത്തില്‍ മായയുടെ സഹോദരീ ഭര്‍ത്താവ് സുരേഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൗത് പൊലീസ് പറയുന്നത്: തിങ്കളാഴ്ച ഉച്ചയോടെയാണ് തിരക്കേറിയ കെഎസ്എഫ്ഇ കളര്‍കോട് ശാഖയില്‍ വെച്ച് യുവതിക്ക് വെട്ടേല്‍ക്കുന്നത്. മായ പണമടക്കാനായാണ് ശാഖയില്‍ എത്തിയത്. മറ്റ് ജീവനക്കാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ പിറകില്‍നിന്ന് വന്ന സുരേഷ് കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഊരി മായയുടെ കഴുത്ത് ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. വഴുതി മാറിയതിനാല്‍ തോളിനാണ് മുറിവേറ്റത്.
വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിപൊലീസിന് കൈമാറിയത്. വൈദ്യ പരിശോധനയില്‍ ഷുഗര്‍ താഴ്ന്നതിനെ തുടര്‍ന്ന് പ്രതി വണ്ടാനം മെഡികല്‍ കോളജില്‍ നിരീക്ഷണ വിഭാഗത്തിലാണ്. മായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിയനടപടികള്‍ സ്വീകരിച്ചശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അശ്വതി കുട്ടികളുമൊത്ത് കളര്‍കോടുള്ള സ്വന്തം വീട്ടിലാണ് താമസം. അതിനിടെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ കൂട്ടികൊണ്ടുപോകാന്‍ സുരേഷ് ബാബു ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ സുരേഷിന്റെ ഭാര്യ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കേസില്‍ ജയിലില്‍ ആയിരുന്നു.
എന്നാല്‍, മായ പറഞ്ഞതനുസരിച്ചാണ് അശ്വതി പരാതി നല്‍കിയതെന്ന ധാരണയിലായിരുന്നു മായയ്ക്ക് നേരെയുള്ള സുരേഷിന്റെ ആക്രമണം. കഴിഞ്ഞ ഡിസംബര്‍ 22 ന് ജയിലിലായ ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് മോചിതനായത്. കള്ളക്കേസ് നല്‍കി തന്നെ കുടുക്കിയ വൈരാഗ്യമാണ് മായയില്‍ തീര്‍ത്തതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നിലവില്‍ കസ്റ്റഡിയിലാണ് സുരേഷ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Alappuzha-News, Crime-News, Alappuzha News, Woman, Attacked, KSFE Branch, Youth, Police, Local News, Arrested, CCTV, Hospital, Treatment, Alappuzha: Woman attacked in KSFE branch.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.