Accidental Death | കാറിന്റെ കണ്ണാടി തട്ടി സ്‌കൂടര്‍ മറിഞ്ഞ് അപകടം; വാഹനത്തില്‍നിന്ന് തെറിച്ചുവീണ 2 വയസുകാരന് ദാരുണാന്ത്യം

 


ആലപ്പുഴ: (www.kvartha.com) മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്. പോസ്റ്റുമോര്‍ടത്തിനുശേഷം 2.30ന് ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കരിക്കും. 

വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ബൈപാസില്‍ കുതിരപ്പന്തി റോഡില്‍ ആയിരുന്നു അപകടം. പനി ബാധിച്ച മകനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു കുടുംബം. 

സ്‌കൂടറിന്റെ ഇടതുവശത്തുകൂടി അതിവേഗം വന്ന കാറിന്റെ കണ്ണാടി തട്ടി സ്‌കൂടര്‍ മറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. ഈ സമയം, അമ്മയുടെ മടിയില്‍ ഇരുന്ന ആദം തെറിച്ച് തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അനീഷ എതിരെ വന്ന കാറിന് കൈ കാണിച്ച് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്കുശേഷം വെന്റിലേറ്ററില്‍ ആയിരുന്ന ആദം വ്യാഴാഴ്ച വൈകിട്ടോടെ ആണ് മരിച്ചത്. 

ഇടത് കൈ ഒടിഞ്ഞ ജോര്‍ജും പരുക്കുകളോടെ അനീഷയും മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂടറില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തതായി സൗത് പൊലീസ് പറഞ്ഞു.

Accidental Death | കാറിന്റെ കണ്ണാടി തട്ടി സ്‌കൂടര്‍ മറിഞ്ഞ് അപകടം; വാഹനത്തില്‍നിന്ന് തെറിച്ചുവീണ 2 വയസുകാരന് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Accident, Road Accident, Police, Funeral, Hospial, Treatment, Injured, Medical College, Accident-News, Alappuzha: Two year old boy died in road accident. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia