Rescued | ഇരുമ്പുമറയുടെ മധ്യഭാഗം തകര്‍ന്ന് 2 വയസുകാരന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറില്‍ വീണു; സാഹസികമായി ഊര്‍ന്നിറങ്ങി കുഞ്ഞനുജനെ പൊക്കിയെടുത്ത് രക്ഷകയായി 8 വയസുകാരി

 




മാവേലിക്കര: (www.kvartha.com) അബദ്ധത്തില്‍ കിണറ്റില്‍ വീണ് മുങ്ങിത്താഴ്ന്ന കുഞ്ഞനുജന് രക്ഷകയായി 8 വയസുകാരിയായ സഹോദരി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്വിമയാണ് അതിസാഹസികമായി അനുജന്‍ ഇവാനെ (അക്കു) രക്ഷിച്ചത്. 

ചൊവ്വാഴ്ച വൈകിട്ടാണ് പ്രദേശിവാസികളെയും വീട്ടുകാരെയും ഞെട്ടിച്ച അപകടം നടന്നത്. ദിയയും അനുജത്തി ദുനിയയും അയയില്‍നിന്ന് വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ കണ്ണുവെട്ടിച്ച്, ഇവാന്‍ കിണറിനടുത്തുള്ള പമ്പില്‍ ചവിട്ടി, ഇരുമ്പുമറയുള്ള കിണറിന് മുകളില്‍ കയറുകയായിരുന്നു. ഇതിനിടെ തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകര്‍ന്ന് കുട്ടി കിണറ്റിലേക്ക് വീണു. കിണറിന് 20 അടിയിലേറെ താഴ്ചയുണ്ട്.

ഈ സമയം, മാതാവ് ഷാജില മുറ്റത്ത് പാത്രം കഴുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിനടിയില്‍ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെ കണ്ടു. ഉടന്‍ കിണറ്റിലേക്കുള്ള പിവിസി പൈപിലൂടെ ഊര്‍ന്നിറങ്ങി ഇവാനെ പൊക്കിയെടുത്ത് മാറോട് ചേര്‍ക്കുകയും മറ്റേ കൈകൊണ്ട് പൈപില്‍ പിടിച്ചും കിടന്നു. 

Rescued | ഇരുമ്പുമറയുടെ മധ്യഭാഗം തകര്‍ന്ന് 2 വയസുകാരന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറില്‍ വീണു; സാഹസികമായി ഊര്‍ന്നിറങ്ങി കുഞ്ഞനുജനെ പൊക്കിയെടുത്ത് രക്ഷകയായി 8 വയസുകാരി


ഇവാന്റെ പിതാവ് ആലപ്പുഴ സ്വദേശി സനല്‍ എരുമേലിയിലെ ജോലി സ്ഥലത്തായിരുന്നു. ഇതിനിടെ ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരായ അഖില്‍ ചന്ദ്രന്‍, ബിനോയി, അതിഥിത്തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു കുട്ടികളെയും കിണറ്റില്‍ നിന്നു പുറത്തെടുത്തു.

തലയില്‍ ചെറിയ മുറിവേറ്റ ഇവാന്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ കാര്യത്തില്‍ പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ദിയയ്ക്ക് പരുക്കില്ല. 

Keywords:  News, Alappuzha,State, Child, Health, Kerala, Alappuzha: Third standard student rescued 2 year old child from well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia