Sea Receded | പുറക്കാട് 50 മീറ്ററോളം ഉള്‍വലിഞ്ഞ് കടല്‍; ആശങ്കയില്‍ മീന്‍പിടുത്ത തൊഴിലാളികള്‍

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മീന്‍പിടുത്ത തൊഴിലാളികളും പ്രദേശവാസികളും.

രാവിലെയാണ് തീരദേശവാസികള്‍ സംഭവം കണ്ടത്. കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ കാണുകയായിരുന്നു. അതേസമയം, കടല്‍ ഉള്‍വലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. അതേസമയം, ആശങ്കയും ഉയരുന്നുണ്ട്.

Sea Receded | പുറക്കാട് 50 മീറ്ററോളം ഉള്‍വലിഞ്ഞ് കടല്‍; ആശങ്കയില്‍ മീന്‍പിടുത്ത തൊഴിലാളികള്‍

നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം മീന്‍പിടുത്ത തൊഴിലാളികള്‍ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉള്‍വലിയലാണെന്ന നിഗമനത്തിലാണ് ഇവര്‍.

Keywords: News, Kerala, Kerala-News, Regional-News, Alappuzha News, Purakkad News, Sea, Receded, 50 Meters, Fishermen, Labours, Alappuzha: Purakkad Sea Receded by 50 Meters.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia