Pregnant Woman | ചികിത്സയ്ക്കായി എത്തണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം നിരസിച്ച ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാന്നാര്‍: (www.kvartha.com) ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിക്കാത്ത ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു. ബീഹാര്‍ സ്വദേശിനിയായ പുലം ദേവി (32) യാണ് വാടക വീട്ടില്‍ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായതില്‍ 17-ാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശി ദിലീപ് രാജിന്റെ ഭാര്യയാണ് പുലം ദേവി. കെട്ടിട നിര്‍മാണ തൊഴിലാളിയായ ദിലീപ് രാജും മൂന്നും നാലും വയസുകളുള്ള രണ്ടു കുട്ടികളുമാണ് കൂടെയുള്ളത്. ദമ്പതികളുടെ ഏഴു വയസുള്ള മൂത്ത ആണ്‍കുട്ടി സ്വദേശത്താണുള്ളത്.

ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തി ചികിത്സകള്‍ നടത്തണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും യുവതിയും ഭര്‍ത്താവും സഹകരിച്ചില്ലെന്നാണ് വിവരം. ശനിയാഴ്ച വാര്‍ഡ് മെമ്പര്‍ അഭിലാഷ് തൂമ്പിനാത്ത്, ജനമൈത്രി പൊലീസ് എന്നിവരുടെ ഇടപെടലില്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച യുവതി സ്‌കാനിങ്ങും ചികിത്സയും നടത്തി വീട്ടിലേക്ക് മടങ്ങി.

പിറ്റേദിവസം അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രസവ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ചികിത്സക്കുശേഷം യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരം കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ വാര്‍ഡ് മെമ്പര്‍ അഭിലാഷ് തൂമ്പിനത്തിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചുവരുത്തി ജൂനിയര്‍ പബ്ലിക് ഹെല്‍ത് നേഴ്‌സ് ശ്രീകല, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ആര്‍ ബൈജു, സ്റ്റാഫ്‌നേഴ്‌സുമാരായ വിജി, മിഷ, ആശവര്‍കര്‍മാരായ കെ ജയകുമാരി, ഓമന സുകുമാരന്‍ എന്നിവരുടെ പരിചരണത്തില്‍ അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 3.7 കിലോ ഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Pregnant Woman | ചികിത്സയ്ക്കായി എത്തണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം നിരസിച്ച ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു


Keywords:  News, Kerala, Kerala-News, News-Malayalam, Alappuzha, Pregnant Woman, Delivery, Baby, House, Alappuzha: Pregnant woman delivered baby in house.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia