SWISS-TOWER 24/07/2023

Man Died | സൈകിള്‍ മാര്‍ഗ തടസമുണ്ടാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; ആലപ്പുഴയില്‍ വയോധികന്‍ അടിയേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; സപ്ലൈകോ ഗോഡൗണ്‍ തൊഴിലാളി അറസ്റ്റില്‍

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) ഹരിപ്പാട് വയോധികന്‍ അടിയേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. വീയപുരം കാരിച്ചാല്‍ തുണ്ടില്‍ ജോസ് ഗീവര്‍ഗീസാണ് (62) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സപ്ലൈകോ ഗോഡൗണ്‍ തൊഴിലാളിയായ വീയപുരം സ്വദേശി ദയാനന്ദന്‍ എന്ന യുവാവിനെ വീയപുരം പൊലീസ് അറസ്റ്റ് ചെയ്തു.

വീയപുരം പൊലീസ് പറയുന്നത്: സൈകിള്‍ മാര്‍ഗ തടസമുണ്ടാക്കിയതിന് തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുന്നതുമായുള്ള തര്‍ക്കത്തിനിടെയാണ് വയോധികന് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ കാരിച്ചാല്‍ ഷാപിന് സമീപമാണ് സംഭവമുണ്ടായത്.

ഷാപില്‍ നിന്ന് ഇറങ്ങിയ ഇരുവരും സൈകിള്‍ കുറുകെ വച്ചെന്ന് കാരണം പറഞ്ഞ് പരസ്പരം തര്‍ക്കിച്ചു. തര്‍ക്കം മൂര്‍ഛിച്ചതോടെ ദയാനന്ദന്‍ ജോസഫിനെ അടിയ്ക്കുകയായിരുന്നു. മര്‍ദനമേറ്റ ജോസ് തല്‍ക്ഷണം മരിച്ചു. ഹരിപ്പാട് താലൂക് ആശുപത്രിയിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Man Died | സൈകിള്‍ മാര്‍ഗ തടസമുണ്ടാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; ആലപ്പുഴയില്‍ വയോധികന്‍ അടിയേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; സപ്ലൈകോ ഗോഡൗണ്‍ തൊഴിലാളി അറസ്റ്റില്‍

 

മരണകാരണം ഈ അടി തന്നെയാണോ എന്ന് പോസ്റ്റുമോര്‍ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Alappuzha News, Old Man, Attacked, Assaulted, Died, Toddy Shop, Local News, Haripad News, Alappuzha: Old man assaulted and died in toddy shop.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia