Letter | 4 വയസുള്ള മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; യുവാവിന്റെ മുറിയില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പൊലീസ്, മോനെ പിരിയാന്‍ വയ്യാത്തതിനാല്‍ കൂടെ കൂട്ടുന്നുവെന്ന് കത്ത്; 'അപ്പയുടെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം'
Oct 15, 2023, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) മാന്നാറില്‍ നാലു വയസുകാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് പുറത്ത്. മുറിയില്‍ നിന്ന് മിഥുന്‍ എഴുതിയ കത്ത് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചൈത്ര തെരേസ ജോണ്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എംകെ ബിനു കുമാര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.
പൊലീസ് പറയുന്നത്: മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശി മിഥുന്‍ കുമാര്‍, മകന്‍ ഡെല്‍വിന്‍ ജോണിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ അപ്പയുടെയും അമ്മയുടെയും കാര്യത്തില്‍ വിഷമമുണ്ടെന്നും മോനെ പിരിയാന്‍ വയ്യാത്തത് കൊണ്ട് അവനെയും കൂടെ കൂട്ടുന്നുവെന്നും യുവാവിന്റെ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ എന്താണ് മരണത്തിന് കൃത്യമായ കാരണമെന്ന് പറയുന്നുമില്ല.
ഞായറാഴ്ച (15.10.2023) രാവിലെ മിഥുന്റെ മാതാപിതാക്കള്‍ പള്ളിയില്‍ പോയി തിരികെ എത്തിയപ്പോഴാണ് മിഥുനെയും പേരകുട്ടി ഡെല്‍വിനെയും മരിച്ച നിലയില്‍ കണ്ടത്. കുട്ടി കട്ടിലില്‍ കിടക്കുകയായിരുന്നു. മിഥുനെ തൂങ്ങിമരിച്ച നിലയിലും. മിഥുന്റെ കൈ ഞരമ്പും മുറിച്ചിട്ടുണ്ടായിരുന്നു.
മിഥുന്റെ ഭാര്യ വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. ഭാര്യയുമായി ശനിയാഴ്ച (14.10.2023) മിഥുനും മകനും വീഡിയോ കോളില്‍ ഏറെ നേരം സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.